Latest NewsIndiaNews

ഭാര്യ സൗന്ദര്യ മൽസരത്തിൽ വിജയിക്കാൻ ഭര്‍ത്താവ് ചെയ്തത് ഇങ്ങനെ

ഛത്തീസ്ഗഡ്: ഭാര്യ സൗന്ദര്യ മൽസരത്തിൽ വിജയിക്കാൻ ഭര്‍ത്താവ് ചെയ്തത് ഇങ്ങനെ. ഒരു കുറ്റകൃത്യമാണ് ഭാര്യയോടുള്ള സ്നേഹത്തിന്റെ പുറത്ത് കക്ഷി ചെയ്തത്. എന്നാലും അദ്ദേഹത്തെ നിഷ്കളങ്കനായ കള്ളൻ എന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ വിശേഷിപ്പിക്കുന്നത്. ലോകത്ത് ഒരാളും ചെയ്യാത്ത ഒരു കാര്യമാണ് ഭാര്യയുടെ വിജയത്തിനായി അദ്ദേഹം ചെയ്തത്. തന്റെ പ്രിയതമയ്ക്കു വേണ്ടി ഒരു മോഷണം നടത്തിയിരിക്കുകയാണ് ഛത്തീസ്ഗഡ് സ്വദേശിയായ ശ്രീകാന്ത് ഗുപ്ത.

ഭാര്യക്കായി നല്ല അസൽ ഡിസൈനർ സാരികളാണ് അദ്ദേഹം മോഷ്ടിച്ചത്. മറിച്ച് സൗന്ദര്യ മല്‍സരത്തിൽ പങ്കെടുക്കാനിരിക്കുന്ന ഭാര്യയുടെ മികച്ച പ്രകടനത്തിനായാണ് ഈ മോഷണം. ബിലാസ്പറിൽ എല്ലാ മൺസൂണിലും നടക്കുന്ന ‘സാവൻ സുന്ദരി’ എന്ന സൗന്ദര്യ മല്‍സരത്തിൽ പങ്കെടുക്കുന്ന ഭാര്യക്കു വേണ്ടിയായിരുന്നു ശ്രീകാന്തിന്റെ ക‌ടുംകൈ.

സർക്കാർ സ്കൂൾ അധ്യാപകനായ ശ്രീകാന്തിന് ഡിസൈനര്‍ സാരികൾ വാങ്ങിക്കൊടുക്കാൻ മോഹം ഉണ്ടായിരുന്നെങ്കിലും അതിനുള്ള പണം കയ്യിലില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് ഡിസൈനർ സാരി ഷോപ്പിൽ കയറി മോഷ്ടിക്കാന്‍ പദ്ധതിയിടുന്നത്. മറ്റു മൽസരാർഥികളേക്കാൾ ഭാര്യ ഒട്ടും പുറകിലാവരുതെന്ന ചിന്തയായിരുന്നു ശ്രീകാന്തിനെ ഒരു കള്ളനാക്കിയത്.

വിലകൂടിയ ഡിസൈനർ സാരികൾ ധരിച്ച് ഇരുപത്തിയാറുകാരിയായ പ്രമീള റാംപിൽ ചുവടുവെച്ചതോടെയാണ് മോഷണകഥ പുറത്തുവരുന്നത്. സാരികൾ ശ്രദ്ധയിൽപ്പെട്ട കാഴ്ച്ചക്കാരിൽ ആരോ ആണ് സംഗതി കടയുടമകളെ അറിയിച്ചത്. ശേഷം കടയുടമകളുടെ പരാതിയെത്തുടർന്ന് പ്രമീളയെയും ശ്രീകാന്തിനെയും പൊലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button