
തൃശൂര്‍: ഗുരുവായൂരിലെ വിവാദമായ വിവാഹം വന്‍ ചര്‍ച്ചയ്ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു. ഇതിനെതിരെ ട്രോള്‍ വരെ ഇറങ്ങി. പെണ്‍കുട്ടിയെ മോശമായ രീതിയിലായിരുന്നു സോഷ്യല്‍ മീഡിയ അവതരിപ്പിച്ചത്. ഇതിനിടയില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ വരനെതിരെ പരാതിയുമായി രംഗത്തെത്തി.
എല്ലാം പറഞ്ഞ് ഒത്തുതീര്‍പ്പാക്കിട്ടും ഷിജില്‍ പ്രതികാരം ചെയ്തു എന്ന് പറഞ്ഞു പിതാവ് പരാതി നല്‍കി. മകളെ അപകീര്‍ത്തിപ്പെടുത്തി ആത്മഹത്യയിലേക്ക് തള്ളിവിടാനാണ് വരനും കുടുംബവും ശ്രമിക്കുന്നതെന്നും പിതാവ് ആരോപിക്കുന്നു. ഒരു തേപ്പ് പെട്ടി തലയില്‍നിന്ന് ഒഴിഞ്ഞുപോയതിന്റെ ആഘോഷം എന്നു പറഞ്ഞ് വരന്റെയും കുടുംബത്തിന്റെയും ഫോട്ടോയും വൈറലായിരുന്നു.
പെണ്‍കുട്ടിയുടെ ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് പെണ്‍കുട്ടിയേയും കുടുംബത്തേയും മനപ്പൂര്‍വ്വം അപമാനിക്കാനാണെന്നും മകളെ അപകീര്‍ത്തിപ്പെടുത്തി ആത്മഹത്യയിലേയ്ക്കു തള്ളിവിടാനാണു ഷിജില്‍ ഫോസ്ബുക്ക് പോസ്റ്റ് ഇട്ടത് എന്നും പിതാവ് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പെണ്‍കുട്ടി കാമുകന്റെ കൂടെ പോയിട്ടില്ലെന്നും കാമുകന്‍ എവിടെയാണ് എന്ന് അറിയില്ലെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
Post Your Comments