ഗൂഗിള്‍ കീപാഡിനെ അടിമുടി പരിഷ്കരിച്ച ജിബോഡ് ആപ്പ് എത്തിയിരിക്കുന്നു. ഗൂഗിള്‍ അവതരിപ്പിച്ച ഈ ആപ്പ് ഇതിനകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു. രണ്ടു വ്യത്യസ്ത ആപ്പുകളെ ബന്ധപ്പിക്കാനുള്ള ഇതിന്റെ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് സഹായകരമാണ്. വാട്സ്ആപ്പ് പോലുള്ള ആപ്പുകളില്‍ നിന്നും പുറത്തിറങ്ങാതെ തന്നെ യുട്യൂബ് വീഡിയോയും ഗൂഗിള്‍ മാപ്പ് ലൊക്കേഷനും പങ്കുവെക്കാന്‍ ഇതിലൂടെ സാധിക്കും.ജി ബോര്‍ഡിന്റെ ഐഓഎസ് പതിപ്പിലാണ് യുട്യൂബ്, ഗൂഗിള്‍ മാപ്പ് സൗകര്യങ്ങള്‍ ലഭ്യമാവുക.
ഗൂഗിള്‍ കീബോര്‍ഡിനെ സ്മാര്‍ട്ട് ആക്കുന്നതിനു വേണ്ടിയാണ് ആപ്പ് രൂപകല്പന ചെയ്തിരിക്കുന്നത്. വാര്‍ത്തകളും ചിത്രങ്ങളും ജിഫ് വീഡിയോയുമെല്ലാം മറ്റ് ആപ്പുകളില്‍ നിന്നും പുറത്തിറങ്ങാതെ തന്നെ കീബോഡിനകത്ത് നിന്നും സെര്‍ച്ച് ചെയ്യാന്‍ ആപ്പ് അവസരം ഒരുക്കും.
Post Your Comments