യുഎഇ: നഗരത്തിലെ പാവപ്പെട്ടവര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുന്നത് നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ സൗജന്യ ഭക്ഷണം നല്‍കുന്നത് അത്തരക്കാര്‍ക്കല്ല. മറിച്ച് പണിയെടുക്കുന്ന തൊഴിലാളികള്‍ക്കാണ്. യുഎഇ സര്‍ക്കാരിന്റെ ഇയര്‍ ഓഫ് ഗിവിംഗ് പദ്ധതി പ്രകാരമാണ് ഇത്തരത്തില്‍ സൗജന്യ ഭക്ഷണം നല്‍കുന്നത്. ടെറസ് ഗ്രൂപ്പ് ഉച്ചസമയത്ത് നല്‍കുന്നത് സൗജന്യമായി ദം ബിരിയാണിയും, പഴച്ചാറുകളുമാണ്. അജ്മാന്‍, ഷാര്‍ജ എന്നിവിടങ്ങളിലാണ് നിലവില്‍ ഭക്ഷണം നല്‍കി വരുന്നത്.
തുംബൈ ഗ്രൂപ്പും ഇത്തരത്തില്‍ സൗജന്യ ഭക്ഷണം നല്‍കുന്നുണ്ട്. വിശന്നിരിക്കരുത്, സൗജന്യ ഭക്ഷണം സ്വീകരിക്കൂ എന്ന് ഭക്ഷണപ്പൊതിയില്‍ നാല് ഭാഷകളില്‍ എഴുതിയിട്ടുമുണ്ട്. ഉച്ചയ്ക്ക് 12 മണി മുതല്‍ 1 മണി വരെയും, രാത്രി 11 മണിമുതല്‍ 12 മണിവരെയുമാണ് ഇത്തരത്തില്‍ സൗജന്യ ഭക്ഷണം നല്‍കി വരുന്നത്.
Post Your Comments