സാൻഫ്രാൻസിസ്കോ: രണ്ട് യന്ത്ര മനുഷ്യർ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് പരസ്പരം സംസാരിച്ചു തുടങ്ങിയാൽ മനുഷ്യരുടെ ഗതി എന്താവും? തീർച്ചയായും ഭയപ്പെടണം ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ഇൻസ്റ്റാൾ ചെയ്ത പ്രോഗ്രാമിലൂടെ ഇവർ സ്വന്തം ഭാഷയുണ്ടാക്കി സംസാരിച്ചു തുടങ്ങിയതോടെയാണ് ഫേസ്ബുക്ക് പരീക്ഷണം നിർത്തിവെച്ചത്.
ഉപഭോക്താക്കൾ വിളിക്കുമ്പോൾ മറുപടി നല്കാൻ നിർമ്മിച്ച 2 ചാറ്റ് ബോട്ടുകളെ പരസ്പരം ബന്ധിപ്പിക്കുകയാണ് ഫേസ്ബുക് അധികൃതർ ചെയ്തത്. ഇവരെ പരസ്പരം ചർച്ച ചെയ്ത് ഭാഷ മെച്ചപ്പെടുത്താൻ അനുവദിച്ചു എന്നാൽ അമിത സ്വാതന്ത്ര്യം എടുത്ത ഇവർ ഇംഗ്ലീഷിനു പകരം ഷോർട്ട് ഹാൻഡ് ലാഗ്വേജ് ഉപയോഗിച്ച ചാറ്റ് ചെയ്യാൻ തുടങ്ങി. എന്നാൽ പരീക്ഷണം നിർത്തി വെച്ചത് പേടിച്ചല്ലെന്നും ചാറ്റ് ബോട്ടുകൾ തെറ്റായ രീതിൽ വർക്ക് ചെയ്യാൻ തുടങ്ങിയതിനാലാണെന്നും ഫേസ്ബുക് അധികൃതർ അറിയിച്ചു.
Post Your Comments