സംസ്ഥാനത്ത് ഇടയ്ക്കിടെ ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ സ്കൂള്‍, കോളേജ് പരീക്ഷകള്‍ തകിടം മറിക്കുന്നു. ജൂലൈ മാസം മാത്രം പത്ത് പ്രാദേശിക ഹര്‍ത്താലും ഒരു സംസ്ഥാന ഹര്‍ത്താലും രണ്ട് വിദ്യാഭ്യാസ ബന്ദുമാണ് കേരളത്തില്‍ നടന്നത്. ഈ ദിവസങ്ങളില്‍ നടത്താനിരുന്ന പരീക്ഷകള്‍ എല്ലാം തന്നെ മാറ്റി വയ്ക്കേണ്ടി വന്നു.
നാലു ലക്ഷത്തിലധികം കുട്ടികള്‍ എഴുതുന്ന ഹയര്‍ സെക്കണ്ടറി, വിഎച്ച്എസ്ഇ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ നടന്നത് ഈ കാലയളവില്‍ ആയിരുന്നു. ഇത് പോലെ തന്നെ കൂടുതല്‍ പരീക്ഷകള്‍ നടക്കുന്ന മാര്‍ച്ച് മാസത്തിലും ഹര്‍ത്താലുകള്‍ പ്രഖ്യാപിച്ചിരുന്നു. പരീക്ഷ മാറ്റി വയ്ക്കാതിരുന്നതിനാല്‍ അധ്യാപകരും വിദ്യാര്‍ഥികളും വളരെ ബുദ്ധിമുട്ടിയാണ് പരീക്ഷക്കെത്തിയത്. ജൂണില്‍ നടന്ന ഹയര്‍ സെക്കണ്ടറി, വിഎച്ച്എസ്ഇ സേ പരീക്ഷകളും ഹര്‍ത്താലുകള്‍ കാരണം മുടങ്ങി. പരീക്ഷ മാറ്റി വയ്ക്കേണ്ടി വന്നതിനാല്‍ മൂല്യ നിര്‍ണയവും ഫലപ്രഖ്യാപനവും വൈകുകയും ചെയ്തു. വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷം മുടങ്ങാതിരിക്കാനാണ് സേ പരീക്ഷ എന്ന രീതി കൊണ്ടുവന്നത്. എന്നാല്‍ ഹര്‍ത്താലുകള്‍ കാരണം അതിന്റെ ലക്‌ഷ്യം തന്നെ പാളി. ആവശ്യത്തിനും അനാവശ്യത്തിനും ഹര്‍ത്താലുകള്‍ നടത്തുന്നവര്‍ വിദ്യാര്‍ഥികളുടെ സമയവും ഭാവിയുമാണ് നഷ്ടപ്പെടുത്തുന്നത്.
Post Your Comments