
ന്യൂഡല്‍ഹി: വെള്ളപ്പൊക്കം നാശം വിതച്ച വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് 2350 കോടിയുടെ കേന്ദ്ര സഹായം പ്രഖ്യാപിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, പുനരധിവാസം, പുനര്‍നിര്‍മ്മാണം തുടങ്ങിയവയ്ക്കായാണ് 2,350 കോടി രൂപയുടെ ആശ്വാസ പാക്കേജ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ആസാം, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രധാനമന്ത്രി സഹായം പ്രഖ്യാപിച്ചത്. അഞ്ചു സംസ്ഥാനങ്ങളിലായി 25 ലക്ഷത്തിലധികം ജനങ്ങളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്.
Post Your Comments