ദുബായ്: ദുബായില്‍ 14 ട്രക്ക് അപകടങ്ങളിലായി ഇതുവരെ മരിച്ചത് 15 പേര്‍. 2017 ന്റെ ആദ്യ പകുതിയിലെ മാത്രം കണക്കാണിത്. ഇവയില്‍ കൂടുതലും നിയമ ലംഘനം നടത്തിയതിന്റെ ഭാഗമായാണ് സംഭവിച്ചത്. എന്ന്ാല്‍ ദുബായ് പോലീസ് ട്രാഫ്ക് പോലീസ് ഡയറക്ടര്‍ കോള്‍ എസാം ഇബ്രാഹിം അല്‍ ഓര്‍ പറയുന്നത് കഴിഞ്ഞ വര്‍ഷത്തെക്കാല്‍ അപകടങ്ങളില്‍ കുറവുണ്ടെന്നാണ്. 2016ല്‍ ആകെ 49 മരണം ഉണ്ടായെന്നാണ് കണക്കുകളെന്നും അദ്ദേഹം വ്യക്തമാക്കി.
2017 പകുതി വരെ ആകെ 30,664 നിയമം ലംഘിക്കലാണ് ട്രക്ക് ഡ്രൈവര്‍മാര്‍ നടത്തിയത്്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ കണക്ക് പ്രകാരം 24,255 നിയമ ലംഘനം മാത്രമാണ് നടന്നിട്ടുള്ളത്. ട്രക്കുകളില്‍ ശക്തമായ ടയറുകള്‍ ഉപയോഗിക്കാത്തതാണ് അപകടങ്ങള്‍ നടക്കുന്നതിനുള്ള പ്രധാന കാരണമെന്നും ദുബായ് ട്രാഫിക് പോലീസ് വിലയിരുത്തിയിട്ടുണ്ട്.
Post Your Comments