യു.എ.ഇയില്‍ വിസ പ്രോസസ്സിനു ഇനി പുതുസംവിധാനം. ചൊവ്വാഴ്ച ആരംഭിച്ച പുതിയ സംവിധാനമനുസരിച്ച് പ്രവേശന പെര്‍മിറ്റുകളും വിസകളും ലഭിക്കാനായി ഇനി വിസ കേന്ദ്രം സന്ദര്‍ശിക്കണ്ടേ ആവശ്യമില്ല. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. യു.എ.ഇ 2021 വിഷന്‍ ന്റെ ഭാഗമായി സ്മാര്‍ട്ട് സര്‍വീസ്, ഇ-ചാനലുകള്‍ക്ക് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യു.എ.ഇ പൗരന്മാര്ക്കും താമസക്കാര്‍ക്കും പ്രവേശനാനുമതിയും, വിസയും ലഭിക്കാനായി പത്തു മിനിറ്റ് മതിയാകുമെന്നു അധികൃതര്‍ അറിയിച്ചു.
വിസ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാതെ അവരുടെ അപേക്ഷകള്‍ പൂര്‍ത്തീകരിക്കാന്‍ പുതിയ സംവിധാനം അനുവദിക്കുമെന്ന് ഇന്റലിജന്‍സ് വക്താവ് പറഞ്ഞു. കൃത്യതയോടെ വേഗത്തില്‍ വിസയും റസിഡന്‍സി സര്‍വീസുകളും ഇതിലൂടെ ലഭ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ സംവിധാനം ‘സ്മാര്‍ട്ട് സര്‍വീസസ്, ഫ്യൂച്ചര്‍ വിഷന്‍’ എന്ന ആപ്തവാക്യത്തില്‍ അധിഷ്ഠതമായിട്ടാണ് പ്രവര്‍ത്തിക്കുക. പുതിയ സംവിധാനത്തിന്റെ പരിശോധനകള്‍ക്കും വിചാരണകള്‍ക്കും വിധേയമായി 10 മിനിറ്റിലധികം സമയം എടുക്കാന്‍ പാടില്ലെന്നാണ് നിര്‍ദേശം. പക്ഷേ ടൈപ്പിംഗ് സെന്റര്‍ സന്ദര്‍ശിക്കുമ്പോള്‍, അഞ്ചുമിനിറ്റെടുക്കുമെന്നാണ് കണക്കാക്കുന്നത്.
എല്ലാ ഉപഭോക്താക്കള്‍ക്കും പുതിയ സംവിധാനം പ്രയോജനകരമാകുമെന്നും 2018 ല്‍ 80 ശതമാനം വിസ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണം കുറയ്ക്കാനാവുമെന്നും അബുദാബിയിലെ റെസിഡന്‍സി ആന്റ് ഫോറീയര് അഫയേഴ്സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മന്‍സൂര്‍ അഹ്മദ് അല്‍ ദഹേരി പറഞ്ഞു. ആധുനിക സംവിധാനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് ഹാര്‍ഡ്കോപ്പി രേഖകള്‍ നല്‍കേണ്ടതില്ല, ഓണ്‍ലൈനായി അപേക്ഷ പ്രോസസ് ചെയ്യാതെ എല്ലാ രേഖകളും വിവരങ്ങളും നല്‍കാനും കഴിയും
Post Your Comments