Latest NewsNewsIndia

സർക്കാർ സ്കൂൾ വിദ്യാർഥിക്കു ഗൂഗിളിൽ 12 ലക്ഷം രൂപ പ്രതിമാസ ശമ്പളത്തിൽ ജോലി

ചണ്ഡിഗഡ്: സർക്കാർ സ്കൂൾ വിദ്യാർഥിക്കു ഗൂഗിളിൽ 12 ലക്ഷം രൂപ പ്രതിമാസ ശമ്പളത്തിൽ ജോലി. ഈ വർഷം പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയ ഹർഷിത് ശർമയ്ക്കു ഗൂഗിളിൽ നിയമനം ലഭിച്ചത്. ആദ്യം ഗൂഗിൾ യുഎസിൽ വച്ച് സ്പെഷൽ പ്രോഗ്രാമിൽ ഒരു വർഷം പരിശീലനം ഉണ്ടാകും. ഈ കാലയളവിൽ പ്രതിമാസം നാലുലക്ഷം രൂപ സ്റ്റൈപൻഡ് ലഭിക്കും.

പ്രതിമാസം 12 ലക്ഷം രൂപ ആയിരിക്കും പരിശീലനം കഴിഞ്ഞാൽ ശമ്പളമായി ലഭിക്കുക.  ഹർഷിത് ശർമയെ ഐക്കൺ ഡിസൈനിങ് വിഭാഗത്തിലാണ്  തിരഞ്ഞെടുത്തത്. ഓഗസ്റ്റ് പകുതിയോടെ ഹർഷിത് യുഎസിലേക്കു പുറപ്പെടുമെന്നു സംസ്ഥാന സർക്കാരാണ് അറിയിച്ചത്. ഹരിയാനയിലെ കുരുക്ഷേത്രയിൽനിന്നുള്ള ഹർഷിത് ഹയർ സെക്കൻഡറി തലത്തിൽ ഇൻഫർമേഷൻ ടെക്നോളജിയാണു പഠിച്ചത്.

കഴിഞ്ഞ മേയിൽ ഗ്രാഫിക് ഡിസൈനിങ്ങിൽ താൽപര്യമുള്ള ഹർഷിത് ഓൺലൈനിൽ ജോലിക്ക് അപേക്ഷിച്ചു. അഭിമുഖവും ഓൺലൈനിൽ നടന്നു. ഹർഷിത് രൂപകൽപന ചെയ്ത പോസ്റ്ററുകൾ കണ്ടാണ് തിരഞ്ഞെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button