ഡൽഹി: കേരളത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പികെ കൃഷ്ണദാസ്. അസുഖ ബാധിതയായി ചികിത്സയില്‍ കഴിയുന്ന അമ്മയെ സന്ദര്‍ശിക്കുന്നതിനായിട്ടാണ് അനുമതി ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയത്. എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിലുള്ള കൃഷ്ണദാസിന് മറ്റൊരു കേസുമായി ബന്ധപ്പെട്ടാണ് കേരളത്തിലേക്കുള്ള പ്രവേശനം നിഷേധിച്ചത്.
കേരളത്തിലേക്കുള്ള പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത് പാലക്കാട് ലക്കിടി എഞ്ചിനീയറിങ്ങ് കോളേജിലെ വിദ്യാര്‍ത്ഥിയായ ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദിച്ച കേസിലെ ജാമ്യ വ്യവസ്ഥയിലാണ്. പ്രതി കേരളത്തിലെത്തിയാൽ തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യത മുന്നില്‍ നിര്‍ത്തിയാണ് ഇത്തരത്തിലൊരു നിര്‍ദേശം നല്‍കിയത്.
പികെ കൃഷ്ണദാസിന്റെ ജാമ്യം നിഷേധിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി നല്‍കിയിരുന്നു. ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കി നാട്ടില്‍ പോവാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കൃഷ്ണദാസും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
Post Your Comments