തൃശൂര്‍: ഗുരുവായൂര്‍ അമ്പലത്തില്‍ നടന്ന നാടകീയ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. താലികെട്ടിയശേഷം വരനെ ഉപേക്ഷിച്ച് കാമുകന്റെ കൂടെ പോകാന്‍ ശ്രമം നടത്തിയത് അമ്പലത്തില്‍ സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു. വരന്റെ സങ്കടവും നാണക്കേടും മലയാളികള്‍ മുഴുവന്‍ ഏറ്റെടുത്തു.
എന്നാല്‍, കല്യാണം മുടങ്ങിയപ്പോള്‍ വരന്‍ തളര്‍ന്നില്ല. ഇപ്പോള്‍ വരനും കുടുംബവും ആഘോഷത്തിലാണ്. ഒരു തേപ്പ് പെട്ടി തലയില്‍നിന്ന് ഒഴിവായതിന്റെ സന്തോഷത്തില്‍ വരനും കുടുംബവും. നിരീഷ് മഞ്ചേരിയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്കിലൂടെ പങ്ക് വെച്ചിരിക്കുന്നത്. ഗുരുവായൂരില്‍ നാടകത്തിനു ദൃക്സാക്ഷിയായ വരന്‍ തേപ്പുകാരി പോയതിന്റെ സന്തോഷം റിസപ്ഷന്‍ കേക്കില്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.
ഞായറാഴ്ച രാവിലെ പത്തരയോടെ ഗുരുവായൂര്‍ ക്ഷേത്രനടയിലായിരുന്നു സംഭവങ്ങള്‍. വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹം. നടക്കുന്നതിനിടെ വധു തന്റെ കാമുകന്‍ വന്നിട്ടുണ്ടെന്ന് വരനെ അറിയിച്ചു തുടര്‍ന്നാണ് അടിപിടിയും ബഹളവും അരങ്ങേറിയത്. കല്യാണം വേണ്ടെന്നുപറഞ്ഞ് വരന്റെ ബന്ധുക്കള്‍ താലിമാലയും മറ്റ് സ്വര്‍ണാഭരണങ്ങളും ഊരിവാങ്ങി. വിവാഹ സാരിയും ചെരുപ്പും അടുത്തിടെ വധുവിന് വാങ്ങിക്കൊടുത്ത വിലകൂടിയ മൊബൈല്‍ ഫോണും ഒമ്പതു പവന്‍ തൂക്കമുള്ള താലി മാലയും വരന്‍ ഊരിവാങ്ങി.
കല്യാണമണ്ഡപത്തിലെ സംഘര്‍ഷമറിഞ്ഞ് പോലീസെത്തി. വധൂവരന്മാരെയും അവരുടെ ബന്ധുക്കളെയും പ്രത്യേകം വിളിച്ച് ചര്‍ച്ച നടത്തി. പക്ഷേ, തങ്ങളെ ചതിച്ചവരോട് ഇനി ഒരു ബന്ധം വേണ്ടെന്ന നിലപാടില്‍ വരന്റെ ബന്ധുക്കള്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
Post Your Comments