Latest NewsAutomobile

ദേശീയപാതകളിലെ വേഗപരിധി വര്‍ദ്ധിപ്പിക്കാൻ ഒരുങ്ങുന്നു

ന്യൂ ഡൽഹി ; ദേശീയപാതകളിലെ വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററില്‍നിന്ന് 120 കിലോമീറ്ററായി ഉയര്‍ത്തുമെന്നു ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. ബസ് ഓപ്പറേറ്റര്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുംബൈയില്‍ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. മൂന്ന് വര്‍ഷത്തിനകം വേഗപരിധി വര്‍ധിപ്പിക്കാനാണ് നീക്കം. എന്നാല്‍ ഇതുമൂലം മനുഷ്യജീവന്‍ അപകടത്തിലാകില്ലെന്ന് ഉറപ്പാക്കാന്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് ആദ്ദേഹം പറഞ്ഞു.

ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാക്കാനുള്ള നടപടികള്‍ കേന്ദ്ര സർക്കാർ ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി മുംബൈയ്ക്കും ഡല്‍ഹിക്കുമിടയ്ക്കുള്ള ദേശീയപാതയില്‍ വാഹനങ്ങള്‍ക്കുവേണ്ടി ഇലക്ട്രിക് ലൈന്‍ സ്ഥാപിക്കാൻ പദ്ധതിയിടുന്നു. മുംബൈയ്ക്കും പുണെയ്ക്കുമിടെ ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ് തുടങ്ങാനും,രാജ്യത്തെ ബസുകളുടെ എണ്ണം വര്‍ധിപ്പിച്ച് സ്വകാര്യ വാഹന ഉപയോഗം കുറയ്ക്കാനും സര്‍ക്കാരിന് ആലോചനയുണ്ട്. അതോടൊപ്പ തന്നെ രാജ്യത്തെ ബസുകളുടെയെണ്ണം 16 ലക്ഷത്തില്‍നിന്ന് 40 ലക്ഷമായി ഉയര്‍ത്താനും സർക്കാർ ലക്ഷ്യമിടുന്നു.

തദ്ദേശീയമായി നിര്‍മ്മിക്കുന്ന ഇലക്ട്രിക്, ബയോ ഡിസല്‍, ബയോഗ്യാസ് ബസുകള്‍ക്ക് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. ഡ്രൈവര്‍ വേണ്ടാത്ത (സെല്‍ഫ് ഡ്രൈവിങ്) വാഹനങ്ങള്‍ക്ക് രാജ്യത്ത് അനുമതി നല്‍കില്ലെന്ന് നിതിന്‍ ഗഡ്കരി നേരത്തെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈക്കാര്യം പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button