എയര്‍ ഇന്ത്യയുടെ ജീവനക്കാര്‍ താമസിക്കുന്ന ചിക്കാഗോയിലെ ഹോട്ടല്‍ മുറിയിലാണ് അസ്വാഭാവിക അനുഭവങ്ങള്‍ ഉണ്ടായിരിക്കുന്നത്. ഹോട്ടല്‍ മുറിയില്‍ പ്രവേശിക്കുന്നതോടെ അസാധാരണവും ഭീതിജനകവുമായ കാര്യങ്ങള്‍ സംഭവിക്കുന്നു എന്നാണു ജീവനക്കാര്‍ പറയുന്നത്. കൂടാതെ, അതിഭൗതിക ശക്തികള്‍ ഹോട്ടല്‍മുറിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, ബള്‍ബുകള്‍ മിന്നിക്കെടുക, വിചിത്ര ശബ്ദങ്ങള്‍ കേള്‍ക്കുക, വാതിലുകള്‍ കൊട്ടിയടയ്ക്കുക, അപരിചിതമായ ഗന്ധം അനുഭവപ്പെടുക എന്ന പതിവ് പ്രേത ശല്യങ്ങളും ഹോട്ടല്‍ മുറിയില്‍ അനുഭവപ്പെടുന്നുണ്ടെന്നു ജീവനക്കാര്‍ പറയുന്നു.
ഇതുമായി ബന്ധപ്പെട്ടു എയര്‍ ഇന്ത്യയുടെ കാബിന്‍ ക്രൂ മേധാവി പ്രേതശല്യം ചൂണ്ടിക്കാട്ടി അധികൃതര്‍ക്ക് കത്തെഴുതിയിട്ടുണ്ട്. ഹോട്ടലില്‍ താമസിക്കുന്ന ജീവനക്കാരില്‍ ഭൂരിപക്ഷവും ഇത്തരം പ്രശ്‌നം നേരിടുന്നതായും, മാനസിക പിരിമുറുക്കം മൂലം ജീവനകാര്‍ക്ക് ജോലിയില്‍ ശ്രദ്ധിക്കാനാകുന്നില്ലെന്നും കത്തില്‍ പറയുന്നു.
ഒരിക്കല്‍ ഹോട്ടലില്‍ കഴിഞ്ഞവര്‍ പിന്നീട് ചിക്കാഗോയിലേയ്ക്കുള്ള വിമാനങ്ങളില്‍ ഡ്യൂട്ടി ചെയ്യാന്‍ തയ്യാറാവുന്നില്ല. എന്നാല്‍, ഇവര്‍ ഉന്നയിക്കുന്ന പേടികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള മറ്റു ലക്ഷ്യങ്ങള്‍ ഉണ്ടോ എന്നകാര്യം വ്യക്തമല്ല. എയര്‍ ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നവര്‍ ഹോട്ടലില്‍ കഴിയാന്‍ നിര്‍ബന്ധിതരാവുകയാണ്. അതേസമയം, ഇതുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണം നാടത്തി വരികെയാണെന്നു എയര്‍ ഇന്ത്യ വക്താവ് ധനഞ്ജയ് കുമാര്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.
Post Your Comments