Latest NewsKeralaNewsIndiaInternationalReader's Corner

മൊബൈലില്‍ നിന്നും തീ: പരിഭ്രാന്തരായി യാത്രക്കാര്‍

കൊച്ചിയില്‍ നിന്ന് കൊളംബോയിലേക്ക് പറന്ന വിമാനത്തിലാണ് ഫോണില്‍ നിന്നും തീ പടര്‍ന്നത്. യാത്രക്കാരിലൊരാള്‍ ബാഗില്‍ വെച്ചിരുന്ന, മൊബൈല്‍ ഫോണിന്റെ ബാറ്ററിയില്‍ നിന്നുമാണ് തീപടര്‍ന്നത്.

എന്നാല്‍, വിമാനത്തില്‍ ഉണ്ടായിരുന്നവരുടെ സമയോചിതമായ ഇടപെടല്‍മൂലം വന്‍ ദുരന്തം ഒഴിവായി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും, 202 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്നാണ് പുറത്തു വരുന്ന വിവരം. ആദ്യം അഗ്‌നിശമന ഉപകരണമുപയോഗിച്ചിട്ടും പുകയടങ്ങിയില്ല. ശേഷം, ബാഗ് വെള്ളത്തില്‍ മുക്കിയാണ് തീ കെടുത്തിയത്. എന്നാല്‍, ഏത് മോഡല്‍ ഫോണിന്റെ ബാറ്ററിയാണ് തീപ്പിടിത്തത്തിന് ഇടയാക്കിയതെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button