KeralaLatest NewsNews

ആർ എസ് എസുകാരെ തെരഞ്ഞെത്തിയ ഡി വൈ എഫ് ഐ സംഘം ക്ഷേത്രത്തിന് കല്ലെറിഞ്ഞു

അടൂര്‍: ആര്‍.എസ്.എസുകാരെ തിരഞ്ഞ് കൂട്ടമായെത്തിയ ഡിവൈഎഫ്.ഐ. പ്രവര്‍ത്തകര്‍ ക്ഷേത്രത്തിന് കല്ലെറിഞ്ഞു. പറക്കോട് ഇണ്ടിളയപ്പന്‍ ക്ഷേത്രത്തിന് നേരെയാണ് ഡി വൈ എഫ് ഐ സംഘം കല്ലേറ് നടത്തിയത്. തിങ്കളാഴ്ച രാത്രി 7.30 നാണ് സംഭവം. സിപിഎം മ്മിന്റെ പ്രതിഷേധ പ്രകടനം കഴിഞ്ഞെത്തിയവരാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. ക്ഷേത്രത്തിനുള്ളിൽ ശാഖാ നടത്തുന്നുവെന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു ഡി വൈ എഫ് ഐ പ്രവർത്തകർ ആക്രമണം നടത്തിയത്.

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൂട്ടാമായെത്തി ക്ഷേത്രം വളയുകയായിരുന്നു. ഈ സമയം നാല് ആർ എസ് എസ് പ്രവർത്തകർ ക്ഷേത്രത്തിനുള്ളിൽ ഉണ്ടായിരുന്നു. ക്ഷേത്രഗേറ്റ് തള്ളിത്തുറന്ന് അകത്തേക്ക് കയറാന്‍ തുടങ്ങിയ ഡി.വൈ.എഫ്.ഐ.ക്കാരെ പോലീസ് തള്ളിമാറ്റുകയായിരുന്നു. ക്ഷേത്രമുറ്റത്തുണ്ടായിരുന്ന ബൈക്ക് അവർ തല്ലി തകർത്തു. കൂടുതൽ പോലീസ് എത്തിയാണ് ക്ഷേത്രദർശനത്തിനെത്തിയ ആർ എസ് എസുകാരെ സുരക്ഷിതമായി പുറത്തെത്തിച്ചത്.

അടൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ ആര്‍ച്ചിന് മുകളില്‍ സ്ഥാപിച്ചിരുന്ന കാവിക്കൊടികളും ആര്‍.എസ്.എസിന്റേതെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വലിച്ചു തകർത്തു കത്തിച്ചിരുന്നു. ക്ഷേത്രത്തിന് നേരെ നടന്ന ആക്രമണത്തില്‍ ക്ഷേത്ര ഭരണ സമിതി പ്രതിഷേധിച്ചു. ക്ഷേത്രത്തിന്റെ തെക്കേ ഗോപുരത്തിനും നടപ്പന്തലിന്റെ മേല്‍ക്കൂരയ്ക്കും കല്ലേറിൽ നാശം ഉണ്ടായിട്ടുണ്ട്. ക്ഷേത്രത്തില്‍ തൊഴാന്‍ എത്തിയ ഒരു വിശ്വാസിയുടെ ബൈക്കും അക്രമികൾ നശിപ്പിച്ചു.

shortlink

Post Your Comments


Back to top button