KeralaLatest NewsNews

തലസ്ഥാനം കണ്ണൂർ മോഡലാകുന്നതിൽ മുഖ്യമന്ത്രിക്ക് കടുത്ത പ്രതിഷേധം: പാർട്ടി നേതൃത്വത്തെ അറിയിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ അക്രമം വര്‍ദ്ധിക്കുന്നതില്‍ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തി. ഇക്കാര്യം മുഖ്യമന്ത്രി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായിട്ടാണ് വിവരം. കണ്ണൂര്‍ മോഡലില്‍ രാഷ്ട്രീയ അക്രമം തലസ്ഥാനത്ത് നടക്കുന്നതിലും അക്രമവുമായി ബന്ധപ്പെട്ട് സിപിഎം കൗണ്‍സിലറും എസ്എഫ്‌ഐ നേതാക്കളും പിടിയിലായതും സർക്കാരിനെ പ്രതിസന്ധിയിലാക്കിയതായാണ് റിപ്പോർട്ട്. അക്രമത്തിലുള്ള പാര്‍ട്ടിബന്ധവും ആർ എസ് എസ് കാര്യവാഹ് രാജേഷിന്റെ കൊലപാതകത്തിൽ പാർട്ടിക്കുള്ള ബന്ധവും മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തി ഉണ്ടാക്കിയതായിട്ടാണ് റിപ്പോര്‍ട്ട്.

പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന പാർട്ടി സെക്രട്ടറിയുടെ പരസ്യ പ്രസ്താവനക്ക് പിന്നാലെ അറസ്റ്റിലാകുന്നവരുടെ പാര്‍ട്ടിബന്ധമാണ് മുഖ്യമന്ത്രിയെ കൂടുതൽ ചൊടിപ്പിച്ചിരിക്കുന്നത്. ഇക്കാര്യം അദ്ദേഹം സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തതായി വിവരമുണ്ട്. സംസ്ഥാനത്തു ഉടനീളം പാർട്ടി പ്രവർത്തകർ അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും അതെല്ലാം ആഭ്യന്തര വകുപ്പിനെ പ്രതിരോധത്തിലാക്കുന്നതും പിണറായിക്ക് കടുത്ത അതൃപ്‌തി ഉണ്ടാക്കി.

തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസ് രാഷ്ട്രീയ കൊലപാതകമാണെന്ന് തെളിഞ്ഞിരുന്നു. കോട്ടയം ജില്ലയില്‍ പാര്‍ട്ടി ഓഫീസുകള്‍ക്കും ബിജെപി കാര്യാലയങ്ങള്‍ക്ക് നേരെയും ആക്രമണം നടന്നിരുന്നു. അതെ സമയം അക്രമസംഭവങ്ങളില്‍ വിശദീകരണം തേടിയതിന് മുഖ്യമന്ത്രിയും ഡിജിപിയും ഗവര്‍ണറെ കണ്ടതില്‍ ഇടതുമുന്നണിക്ക് കടുത്ത അതൃപ്തിയുണ്ട്. എന്നാൽ ക്രിയാത്മകമായ നടപടിയായിരുന്നു അതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button