ശ്രീനഗര്‍ : ഭീകര സംഘടനയായ ലക്ഷര്‍ ഇ തൊയ്ബയുടെ കശ്മീര്‍ കമാന്‍ഡര്‍ അബു ദുജാന സൈനീക ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെ പുൽവാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരവാദി നേതാവ് കൊല്ലപ്പെട്ടത്. ഹക്രിപ്പോര ഗ്രാമത്തില്‍ ഭീകരരുടെ സാന്നിധ്യമുള്ളതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരര്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടി വെയ്ക്കുകയായിരുന്നു.
അടുത്തിടെ അമര്‍നാഥ് യാത്രികര്‍ക്കുനേരെ നടന്ന ആക്രമണം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് ദുജാനയുടെ വലംകൈയായ അബു ഇസ്മായില്‍ ആണെന്നാണ് പോലീസ് കരുതുന്നത്.കശ്മീരിലെ ലഷ്‌കര്‍ ഇ തൊയ്ബയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചിരുന്നത് പാകിസ്താന്‍ കാരനായ ദുജാനയായിരുന്നു.ഇയാളുടെ തലയ്ക്ക് സൈന്യം 10 ലക്ഷം രൂപ വിലയിട്ടിരുന്നു.സമീപകാലത്തെ സുരക്ഷാ സേനയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായാണ് ഇയാളുടെ കൊലപാതകത്തെ സൈന്യം കാണുന്നത്.
Post Your Comments