റൂട്ട് കനാൽ ചികിത്സ അഥവാ വേര് അടയ്ക്കുന്ന ചികിത്സ ആവശ്യമാണോ എന്ന ചോദ്യം ഭൂരിഭാഗം ആൾക്കാരിലും നിലനിൽക്കുന്നു. പല്ലിനു പോട് ഉണ്ടാകാതിരിക്കാൻ ആവശ്യമായ പ്രതിരോധ നടപടികളും ചികിത്സകളും സമയാസമയങ്ങളിൽ നടത്തണം. പോട് ഉണ്ടെങ്കിൽ അത് അടയ്ക്കാൻ ശ്രദ്ധിക്കുക. പല്ലുകളുടെ ഉപരിതലത്തിൽ ഉള്ള ഇനാമൽ (വെളുത്തപുറം) ശരീരത്തിലെ തന്നെ ഏറ്റവും കട്ടിയുള്ള പഥാർദമാണ്.
ദിനവും ഭക്ഷണം ചവച്ചരയ്ക്കാൻ പല്ലുകൾ ഉപയോഗിക്കുന്നതിനാൽ ഒരു മനുഷ്യായസു മുഴുവൻ പല്ലുകൾ ആവശ്യമാണ്. ഭക്ഷണം മുറിക്കാനും അരയ്ക്കാനും ഉതകുന്ന രീതികൾ ഉള്ള രൂപത്തിൽ പല്ലുകൾ ഉണ്ടാകുന്നു. ഉദാ: കോമ്പല്ലുകളുടെ ആകൃതി അല്ല അണപ്പല്ലുകൾക്ക്. അതുപോലെ തന്നെ ഉപയോഗവും വ്യത്യസ്തമാണ്.
പുറകിലേക്കുള്ള അണപ്പല്ലുകൾ ആണ് പ്രധാനമായും ഭക്ഷണം ചവച്ച് അരയ്ക്കുന്ന പ്രക്രിയ നടത്തുന്നത്. മറ്റുള്ള എല്ലാ പല്ലുകളും ഈ പ്രക്രിയയെ സഹായിക്കുന്നതിനൊപ്പം കാഴ്ചയ്ക്കും മുഖസൗന്ദര്യത്തിനും ഉപയോഗപ്പെടുന്നു. ജീവിതാവസാനം വരെ നിലനിൽക്കുന്ന ശരീരത്തിലെ ഒരു അവയവമായി പല്ലുകളെ പരിഗണിക്കണം.
പോട് വന്ന് അത് ആഴത്തിൽ ബാധിച്ച് പല്ലിന്റെ ഉള്ളിൽ രക്തക്കുഴലുകളും ഞരമ്പുകളും അടങ്ങുന്ന പൾപ്പിൽ എത്തുന്പോഴാണ് റൂട്ട് കനാൽ ചികിത്സ നടത്തേണ്ടതായി വരുന്നത്. ഇനാമലിന്റെയും ഡെന്റയിന്റെയും കട്ടി കുറഞ്ഞ് പൾപ്പുമായി അടുത്തു നിൽക്കുന്ന സാഹചര്യങ്ങളിലും റൂട്ട് കനാൽ നടത്താൻ നിർദേശിക്കാറുണ്ട്.
Post Your Comments