Latest NewsKerala

പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി

തിരുവനന്തപുരം ; പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി. ടോമിൻ ജെ തച്ചങ്കരിക്ക് സ്ഥാനമാറ്റം. ഫയർഫോഴ്‌സ് ഡയറക്ടർ ജനറലായി തച്ചങ്കരിയെ നിയമിച്ചു. എ ഹേമചന്ദ്രൻ ക്രൈം ബ്രാഞ്ച് മേധാവി. നടിയെ ആക്രമിച്ച കേസിലെ മുഖ്യ അന്വേഷണ തലവനായ ദിനേന്ദ്ര കശ്യപ് പോലീസ് ഹെഡ്ക്വർട്ടേഴ്സ് ഐജിയാകും.

മറ്റു മാറ്റങ്ങൾ ; ആനന്ദകൃഷ്ണൻ ഹെഡ്ക്വർട്ടേഴ്‌സ് എഡിജിപി,നിതിൻ അഗർവാൾ കെഎസ്ഇബി വിജിലൻസ്, അ​നി​ൽ കാ​ന്ത് ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മി​ഷ​ണ​ര്‍.

കമ്മീഷണർമാർക്കുംസ്ഥാനമാറ്റം ; പി പ്രകാശ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ. രാഹുല്‍ ആര്‍ നായർ തൃശ്ശൂര്‍ കമ്മീഷണറാവും. തൃശ്ശൂര്‍ റൂറല്‍ എസ്പിയായി യതീഷ് ചന്ദ്രയേയും വയനാട് എസ്പിയായി അരുള്‍ ബി കൃഷണയേയും നിയമിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button