Home & Garden

വാസ്തു ശാസ്ത്രത്തില്‍ വടക്ക് ഭാഗത്തിനുള്ള പ്രാധാന്യം

ഓരോ വ്യക്തിയും പലതരം വിശ്വാസങ്ങളില്‍ ആണ് ജീവിക്കുന്നത്. അതില്‍ പ്രധാനമാണ് ഭൂമിയുടെ കാര്യം. നമ്മള്‍ താമസിക്കുന്നതും ജോലി ചെയ്യുന്നതുമായ ഇടം ഇപ്പോഴും പ്രധാനമാണ്.  വീട്, ഓഫീസ് തുടങ്ങിയവ വാസ്തു ശാസ്ത്രത്തില്‍ അധിഷ്ഠിതമായാണ് നിര്‍മ്മിച്ചിരിക്കുന്നതെങ്കില്‍ അത് ധനസ്ഥിതി മെച്ചമാക്കാന്‍ സഹായിക്കും. വാസ്തു ശാസ്ത്രം പരിഗണിക്കാതെയാണ് നിര്‍മ്മിതി നടത്തിയിരിക്കുന്നതെങ്കില്‍ മറ്റ് പല വിപരീത ഫലങ്ങള്‍ക്കൊപ്പം ദാരിദ്ര്യ ദു:ഖവും അനുഭവിക്കേണ്ടി വരുമെന്ന് വിദഗ്ധര്‍ പറയുന്നു
വടക്കു ഭാഗമാണ് ധനത്തിന്‍റെ അധിപനായ കുബേരന്‍റെ ദിക്ക്. ഏതെങ്കിലും വീടിന്‍റെയോ ഓഫീസിന്‍റെയോ വടക്ക് ഭാഗം അടച്ച് മൂടിയ നിലയിലാണെങ്കില്‍ അവിടെ സാമ്പത്തിക പ്രശ്നങ്ങള്‍ നിത്യസംഭവമായേക്കാം. ഈ അവസരത്തില്‍, വാസ്തു വിദഗ്ധരുടെ നിര്‍ദ്ദേശാനുസരണം ഇവിടെ വാതിലുകളോ ജനാലകളോ നിര്‍മ്മിക്കുന്നത് പ്രശ്നത്തിന് പരിഹാരമാവുമെന്നും പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു.
വസ്തുവിന്റെ തെക്ക് വശത്ത് കുഴികളോ കുഴല്‍ കിണറോ ഉണ്ടങ്കിലും അത് സമ്പത്തിനെ പ്രതികൂലമായി ബാധിക്കും. തെക്ക് ഭാഗത്ത് ഭൌമാന്തര്‍ ഭാഗത്ത് ടാങ്കുകള്‍ നിര്‍മ്മിക്കുന്നതും ആശാസ്യമല്ല. വീട്ടിലോ ഓഫീസിലോ വടക്ക് ദര്‍ശനമായി കണ്ണാടികള്‍ വയ്ക്കുന്നതും സമ്പത്തിനെ വികര്‍ഷിക്കും. അതായത്, വടക്ക് ഭാഗത്തു നിന്നുള്ള ആരോഗ്യകരമായ ഊര്‍ജ്ജത്തെ കണ്ണാടി വെളിയിലേക്ക് തന്നെ പ്രതിഫലിപ്പിക്കും. അതിനാല്‍, വീടുകളിലായാലും ഓഫീസുകളിലായാലും കണ്ണാടികള്‍ സ്ഥാപിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് വാസ്തു വിദഗ്ധര്‍ പറയുന്നു.
വിലപിടിപ്പുള്ളതും അമൂല്യങ്ങളുമായതുമായ ആഭരണങ്ങളും പണവും സൂക്ഷിക്കുന്ന അലമാരിയോ സേഫോ വടക്കോട്ട് അഭിമുഖമായി വേണം വയ്ക്കാന്‍. വാതിലിന് അഭിമുഖമായി നിന്ന് നോക്കുന്ന സ്ഥിതിയില്‍‍, മുറികളുടെ പിന്നില്‍ ഇടത്തെ മൂലയെ സമ്പത്തിന്‍റെ സ്ഥലമായാണ് കണക്കാക്കുന്നത്. ഇവിടം വൃത്തിയുള്ളതായി സൂക്ഷിക്കുന്നത് സമ്പത്തിനെ ആകര്‍ഷിക്കുമെന്ന് വാസ്തു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button