ന്യൂഡൽഹി: ബീഹാറിലെ മഹാസഖ്യം തകർത്ത നിതീഷ് കുമാറിനെതിരെ ജെഡിയു നേതാവ് ശരത് യാദവ് രംഗത്ത്. നിതീഷിന്റെ നടപടിയോട് യോജിക്കാനാവില്ലെന്നും സംഭവം നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു ബി ജെ പി ജനഹിതത്തിനെതിരായാണ് പ്രവർത്തിക്കുന്നത്. ജനങ്ങൾ ഇതിനുവേണ്ടിയല്ല ജെഡിയുവിന് ഭൂരിപക്ഷം നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയുമായി ചേർന്ന് നിതീഷ് കുമാർ സർക്കാർ രൂപീകരിച്ച് ദിവസങ്ങൾക്കു ശേഷമാണ് ശരത് യാദവ് പ്രതികരണവുമായി രംഗത്ത് വരുന്നത്.
ഞായറാഴ്ച നരേന്ദ്ര മോദി സർക്കാരിനെതിരേ ശരത് യാദവ് രൂക്ഷ വിമർശം ഉന്നയിച്ചിരുന്നു. കള്ളപ്പണം തിരികെകൊണ്ടുവരുമെന്നുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പു വാഗ്ദാനം നരേന്ദ്ര മോദി സർക്കാർ പാലിക്കുകയോ പനാമ കള്ളപ്പണ ഇടപാടു സംബന്ധിച്ച പാനമ രേഖകളിൽ പേരുവന്നവരെ പിടികൂടുകയോ ചെയ്തിട്ടില്ല, കർഷകർക്ക് വേണ്ടിയുള്ള ഫസൽ ഭീമ യോജ സ്വകാര്യ ഇൻഷുറൻസ് കമ്പനികളെ സഹായിക്കാൻ വേണ്ടിയുള്ളതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നിതീഷ് കുമാറിന്റെ പ്രവർത്തിക്കെതിരെ രംഗത്ത് വരുന്ന മൂന്നാമത്തെ ജെഡിയു നേതാവാണ് ശരത് യാദവ്. മുതിർന്ന നേതാക്കളായ എംപി വീരേന്ദ്രകുമാർ, അലി അൻവർ അൻസാരി എനിവർ നിതീഷ് കുമാറിന്റെ നടപടിയെ അപലപിച്ചിരുന്നു.
Post Your Comments