കൊച്ചി: സിനിമാ മേഖലയില്‍ ഉന്നതാധികാര സമിതി വരുന്നു. മലയാള സിനിമാ മേഖലയ്‌ക്ക് നഷ്‌ടമായ പ്രതിച്ഛായ വീണ്ടെടുക്കാൻ വേണ്ടിയാണ് ഉന്നതാധികാര സമിതി വരുന്നത്. പുതിയ സമിതി താരസംഘടനയായ അമ്മ, ഫെഫ്‌ക, തീയേറ്റർ ഉടമകളുടെ സംഘടന എന്നിവയിൽ നിന്നുള്ളവരെ ഉൾപ്പെടുത്തിയാണ് രൂപീകരിക്കുന്നത്. സംഘടനാ പ്രതിനിധികൾ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ കൊച്ചിയിൽ യോഗം ചേർന്നു. എന്നാൽ അനൗപചരികമായ യോഗമായതിനാൽ പുതിയ സമിതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒൗദ്യോഗികമായി പ്രഖ്യാപിക്കാൻ സംഘടനാ പ്രതിനിധികൾ തയ്യാറായിട്ടില്ല.
നടിയെ ആക്രമിച്ച കേസിൽ സഹതാരവും ‘അമ്മ’യുടെ ട്രഷറുമായ ദീലീപിനെ അറസ്റ്റ് ചെയ്‌തതോടെ മലയാള സിനിമാ മേഖലാ തന്നെ ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു, ഇതിന് പിന്നാലെ ജീൻപോൾ ലാൽ സംവിധാനം ചെയ്‌ത ചിത്രത്തിൽ യുവനടിയുടെ അനുവാദമില്ലാതെ ബോഡി ഡബ്‌ളിംഗ് നടത്തിയെന്ന ആരോപണവും നടൻ ശ്രീനാഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന വിവാദങ്ങളും സിനിമാ മേഖലയെ ഏറെ വിമർശനങ്ങൾക്ക് ഇടയാക്കി.
Post Your Comments