ലോകത്തെ ഏറ്റവും നീളം കൂടിയ തൂക്കുപാലം സ്വിറ്റ്സര്‍ലന്‍ഡിലെ സെര്‍മാറ്റില്‍ തുറന്നു. ലോകത്തെ തന്നെ ഏറ്റവും നീളം കൂടിയ പാലത്തിനു 494 മീറ്റര്‍ നീളമുണ്ട്. ഇത് വന്നതോടെ, ഓസ്ട്രേലിയയിലെ തൂക്കുപാലത്തിന്റെ റെക്കോഡാണ് നഷ്ടമായിരിക്കുന്നത്. പാലത്തിലെ കേബിളുകള്‍ക്ക് വലിയ ഭാരം വരും. എന്നാല്‍, പാലത്തിനിപ്പോള്‍ നല്ല ആട്ടമുണ്ട്. അത് പരിഹരിക്കാനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നു ടൂറിസ്റ്റ് ബോര്‍ഡ് അറിയിച്ചു.
ഈ തൂക്കുപാലത്തിലൂടെ ഏറ്റവുമധികം പ്രയോജനം ലഭിക്കുന്നത് മലയോര ഗ്രാമങ്ങളില്‍ നിന്നുമുള്ള കാല്‍നട യാത്രക്കാര്‍ക്കാണ്. വിനോദ സഞ്ചാരികള്‍ക്ക് മാത്തര്‍ഹോണ്‍ മലനിരകളുടെ സൗന്ദര്യമാസ്വദിച്ചു യാത്ര ചെയ്യാനുള്ള അവസരവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഭൂമിയുടെ ഓരോ ചലനങ്ങളും മനസിലാക്കി, നീളമേറിയ തൂക്കുപാലത്തിലൂടെ നടക്കാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികളുടെ എണ്ണം ദിനം തോറും കൂടികൊണ്ടിരിക്കുകയാണ്.
Post Your Comments