Latest NewsNewsIndia

ബഹിരാകാശ രംഗത്തും ഇന്ത്യക്ക് ആധിപത്യം : 2018 ല്‍ രണ്ട് ചരിത്രമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിയ്ക്കാനൊരുങ്ങി ഐ.എസ്.ആര്‍.ഒ

 

ഹൈദരാബാദ്: ബഹിരാകാശ രംഗത്ത് ആധിപത്യം ഉറപ്പിയ്ക്കാനൊരുങ്ങുകയാണ് ഐ.എസ്.ആര്‍.ഒ. ഇതിനായി ചാന്ദ്രയാന്‍-2 ഉള്‍പ്പെടെ രണ്ട് ബഹിരാകാശ ദൗത്യങ്ങള്‍ അടുത്ത വര്‍ഷം ആദ്യം നടത്തുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ചന്ദ്രനെ വലയംവയ്ക്കുകയാണ് ചാന്ദ്രയാന്‍-1 ചെയ്തതെങ്കില്‍ ചന്ദ്രോപരിതലത്തിനെക്കുറിച്ച് കൂടുതല്‍ പഠിക്കാനാണ് ചാന്ദ്രയാന്‍-2 ഇന്ത്യ വിക്ഷേപിക്കുന്നത്.

ടീം ഇന്‍ഡസ് എന്ന് പേരിട്ടതാണ് രണ്ടാമത്തെ ദൗത്യം. ഗൂഗിള്‍ ലൂണാര്‍ മത്സരത്തിന്റെ ഭാഗമായി ചന്ദ്രനിലെ നിറവിന്യാസത്തെക്കുറിച്ച് മനസിലാക്കുന്നതിനാണ് ഇത്. ഡല്‍ഹി ഐഐടിയിലെ പൂര്‍വ വിദ്യാര്‍ഥിയായ രാഹുല്‍ നാരായണന്‍ ആയിരിക്കും ശാസ്ത്രസംഘത്തെ നയിക്കുക.

ഇന്ത്യയുടെ ആദ്യത്തെ ചാന്ദ്ര ദൗത്യമായ ചാന്ദ്രയാന്‍-1, 2008 ഒക്ടോബര്‍ 22 ന് ശ്രീഹരിക്കോട്ടയില്‍നിന്നാണ് വിക്ഷേപിച്ചത്. ചന്ദ്രന്റെ ഉപരിതലത്തില്‍നിന്ന് 100 കിലോമീറ്റര്‍ മുകളിലൂടെ വലംവച്ച ചാന്ദ്രയാന്‍-1 പര്യവേക്ഷണ വാഹനം ചന്ദ്രനിലെ ധാതുക്കളെക്കുറിച്ചു പഠനം നടത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button