Latest NewsNewsIndia

ഭീതി പരത്തി സ്ത്രീകളുടെ മുടി മുറിക്കുന്ന സംഘം വ്യാപകമാകുന്നു ; പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

ഗുരുഗ്രാം : ഹരിയാനയിലെ മേവാത് മേഖലയിലെ ഗ്രാമങ്ങളില്‍ സ്ത്രീകളുടെ മുടി മുറിക്കുന്ന സംഘം ഭീതിപരത്തി വ്യാപകമാകുന്നു. ഏകദേശം 15 ഓളം സ്ത്രീകളാണ് പരാതിയുമായി എത്തിയിരിക്കുന്നത്. മുടി മുറിക്കുന്ന സമയത്ത് സ്ത്രീകൾ ബോധംകെട്ട് വീഴുകയാണ്. ദുര്‍ഭൂതങ്ങളോ മന്ത്രവാദികളോ പൂച്ചയെപ്പോലെയുള്ള വിചിത്രജീവികളോ ആണു മുടി മുറിച്ചതെന്നാണ് സ്ത്രീകള്‍ പറയുന്നത്.

അതേസമയം ഈ ഗ്രാമത്തിൽ നിന്ന് തന്നെ മറ്റൊരു പരാതിയും ഉയർന്നിട്ടുണ്ട്. സുനിത ദേവി എന്ന സ്ത്രീ വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് 60 വയസ്സോളം പ്രായം തോന്നിക്കുന്ന മനുഷ്യന്‍ തന്നെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് പരാതിപ്പെട്ടു. അയാളെ കണ്ടാല്‍ തന്നെ ഭയപ്പെടുമായിരുന്നുവെന്നും മഞ്ഞയും ചുവപ്പും നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നതെന്നും കൈയ്യില്‍ ചാട്ടുളി ഉണ്ടായിരുന്നുവെന്നും ഇവർ വ്യക്തമാക്കുന്നു.

ക്രമസമാധാന നില തകര്‍ന്നു എന്നു വരുത്തിത്തീര്‍ക്കാന്‍ സാമൂഹിക വിരുദ്ധര്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണിതെന്നും എല്ലാ സംഭവങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം ആരംഭിച്ചുകഴിഞ്ഞതായും പൊലീസ് പിആര്‍ഒ രവീന്ദര്‍ കുമാര്‍ പറഞ്ഞു. അതേസമയം ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ഗ്രാമപാതകളില്‍ പുരുഷന്മാരുടെ നിരീക്ഷണസംഘങ്ങള്‍ റോന്തു ചുറ്റുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button