ഭക്ഷണപ്രിയരാണ് നമ്മൾ മലയാളികൾ ആഹാരം വിളമ്പാനും വെക്കാനുമെല്ലാം വളരെ ഉത്സാഹം കാണിക്കുന്നവരാണ് നമ്മളിൽ ഏറിയപങ്കും. പക്ഷെ ഈ ഉത്സാഹം വീടിന് നിറം നൽകുമ്പോൾ മാത്രം കാണാറില്ല. പറഞ്ഞുവരുന്നത് ഊണു മുറിയെക്കുറിച്ചാണ്. വീടിന്റെ മറ്റു ഭാഗങ്ങൾ പോലെ ഊണു മുറിക്കും വളരെയധികം പ്രാധാന്യം ഉണ്ട്. എന്നാല്‍ വീടിന്റെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഈ ഭാഗത്തെ ഇനി സുന്ദരമാക്കാം. നിറത്തിന്റെ സ്വഭാവമറിഞ്ഞു പെയിന്റ് ചെയ്താല്‍ മതി. എന്നാല്‍ ഊണുമുറിയില്‍ ഉപയോഗിച്ച് കൂടാത്ത ചില നിറങ്ങളുണ്ട്. നീലയും അതിന്റെ വകഭേദങ്ങളും പിങ്കും കറുപ്പും ഗ്രേയുമെല്ലാം മനസ്സിന്റെ ഉത്സാഹം കെടുത്തുന്ന നിറങ്ങളാണ്. അതിനാല്‍ ഇത്തരം നിറങ്ങള്‍ ഊണുമുറിയില്‍ ഒഴിവാക്കുകയാവും നല്ലത് പക്ഷെ ഊണു മുറിക്ക് നല്കാൻ പറ്റിയ ചില നിറങ്ങളുണ്ട് മനസിന് സന്തോഷമേകുന്ന ചില നിറങ്ങൾ.
ഇളം പച്ച
ധാരാളം ഊര്‍ജം പ്രസരിപ്പിക്കുന്ന ഇളം പച്ച നിറം നിങ്ങളുടെ ഊണുമുറിക്ക് നവ്യമായ ഉന്മേഷവും ഉത്സാഹവും കൊണ്ടുവരും
ചുവപ്പ്
യുവത്വത്തിന്റെയും , ആഡംബരത്തിന്റെയും നിറമായ ചുവപ്പ് ഊണുമുറിക്ക് ഗാംഭീര്യം കൊണ്ടുവരും
മഞ്ഞ
മുറിക്ക് ജീവന് നല്കുന്ന നിറമാണ് മഞ്ഞ. ഒപ്പം തന്നെ സ്വാഗതമോതുന്നതും. ഇത്തരത്തിലുള്ള ഇളം നിറങ്ങള്‍ ഊണുമുറിക്ക് നല്‍കുന്നത് നല്ല ദഹനത്തെ സഹായിക്കും എങ്ങനെയെന്നല്ലേ? ഊഷ്മള നിറങ്ങള്‍ എപ്പോഴും മുറിയിലെ അന്തരീക്ഷത്തെ സുഗമമായി നിര്‍ത്തുകയും ,മനസ്സിന് കുളിര്‍മയും ശാന്തതയും നല്‍കുകയും ചെയ്യുന്നു. അതിന്റെ ഫലമായി മനസ്സ് നിറഞ്ഞു ആസ്വദിച്ചു ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നു.
ഓറഞ്ച്
മഞ്ഞ പോലെ തന്നെ മുറിക്ക് ജീവനും ഉണര്‍വും നല്കുന്ന മറ്റൊരു നിറമാണ് ഓറഞ്ച്. പ്രസരിപ്പിന്റെയും ഉത്സാഹത്തിന്റെയും നിറമായ ഓറഞ്ച്, എപ്പോഴും പുതുമ കൊണ്ടുവരും.
Post Your Comments