KeralaLatest NewsNews

നടിയെ ആക്രമിയ്ക്കുമെന്ന് മുതിര്‍ന്ന നടന്‍മാര്‍ക്ക് അറിവുണ്ടായിരുന്നതായി പൊലീസ് : നടന്‍മാര്‍ പൊലീസ് നിരീക്ഷണത്തില്‍

 

കൊച്ചി: യുവനടിയെ ദിലീപ് ആക്രമിക്കുമെന്ന് മലയാള സിനിമയിലെ പല പ്രമുഖര്‍ക്കും അറിയാമായിരുന്നെന്ന് പോലീസ്. ഇക്കാര്യത്തെക്കുറിച്ച് പലര്‍ക്കും ധാരണയുണ്ടായിരുന്നെന്നും, ഇവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പട്ടികയിലുള്‍പ്പെട്ട താരങ്ങളെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചെങ്കിലും ആരെയെങ്കിലും അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. അമ്മ ജനറല്‍ ബോഡി യോഗത്തില്‍ നടന്ന ചര്‍ച്ചകളുടെ വിശദാംശങ്ങളും അന്വേഷണ സംഘം ശേഖരിച്ചു.

ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിലുള്ള ശത്രുത സിനിമാ ലോകത്ത് പരസ്യമായിരുന്നു. ഇരുവരും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നങ്ങള്‍ മൂലം ദിലീപ് ഏതെങ്കിലും തരത്തില്‍ നടിയെ ആക്രമിക്കുമെന്ന വിവരം താരങ്ങള്‍ക്കുണ്ടായിരുന്നതായാണ് പോലീസ് സംശയം. മുതിര്‍ന്ന നടന്മാരടക്കം ഇതേക്കുറിച്ച് ധാരണയുണ്ടായിരുന്നെന്ന് കരുതുന്നവരുടെ പട്ടിക തയ്യാറായി കഴിഞ്ഞു. ബാഹ്യ സമ്മര്‍ദ്ധങ്ങളില്ലെങ്കില്‍ വലുപ്പ ചെറുപ്പമില്ലാതെ എല്ലാവരേയും ചോദ്യം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

ദിലീപും നടിയും തമ്മിലുള്ള ശത്രുത അറിഞ്ഞിട്ടും ഈ കാര്യങ്ങള്‍ എന്തിന് മറച്ചുവെച്ചു എന്നതിനെക്കുറിച്ചാകും ഇവരോട് അന്വേഷിക്കുക. അമ്മ യോഗത്തില്‍ ദിലീപിനെ അനുകൂലിച്ച് സംസാരിച്ചവരും നിരീക്ഷണത്തിലാണ്. യോഗത്തിലെ കാര്യങ്ങളറിയാനാണ് ഇടവേള ബാബുവിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും നാളെ ചോദ്യം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ഇതിലൂടെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

 

shortlink

Post Your Comments


Back to top button