Latest NewsIndiaNewsUncategorized

വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ഫെെനലിലെത്തി ഇന്ത്യയുടെ അഭിമാനമായി മാറിയ താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കപ്പ് നേടിയില്ലെങ്കിൽ പോലും ഈ വനിതാ താരകങ്ങൾ ഇന്ത്യയുടെ മനംകവർന്നുവെന്ന് മോദി വ്യക്തമാക്കി. റേഡിയോ പരിപാടിയായ ‘മാൻ കീ ബാത്തിലൂടെ’ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

”നിങ്ങൾ വിജയിച്ചില്ലെന്ന ചിന്ത മനസിൽ നിന്നും മായ്ച്ചു കളയുക. മത്സരത്തിൽ നിങ്ങൾ വിജയിച്ചാലും ഇല്ലെങ്കിലും ഈ രാജൃത്തെ മുഴുവൻ ജയിക്കാൻ നിങ്ങൾക്ക് സാധിച്ചു. ‘ചില ആളുകൾ മാന്യതയുടെ എല്ലാ അതിരുകളും ലംഘിക്കുകയും വേദനയും ഉപദ്രവവും ഉണ്ടാക്കുന്ന കാര്യങ്ങൾ എഴുതുകയും പറയുകയും ചെയ്യുന്നു. എന്നാൽ നമ്മുടെ പെൺകുട്ടികൾ ലോകകപ്പിൽ തോറ്റെങ്കിലും രാജ്യത്തെ 125 കോടി ജനങ്ങൾ ആ തോൽവി സ്വന്തം തോളിലേറ്റുകയായിരുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ലോകകപ്പ് ഫെെനലിൽ മിതാലി രാജിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യ ഒമ്പത് റൺസിന് ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടിരുന്നു. ഫെെനലിൽ തോറ്റതിന് താരങ്ങൾ എല്ലാം അസ്വസ്ഥരാണെന്നും അവരുടെ മുഖത്ത് നിന്നും മാനസിക സംഘർഷം തനിക്ക് മനസിലാക്കാൻ സാധിച്ചെന്നും മോദി വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button