
തിരുവനന്തപുരം: ശ്രീകാര്യം കല്ലമ്പള്ളി വിനായക നഗറില്‍ ആര്‍.എസ്.എസ് കാര്യവാഹകിന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സംസ്ഥാനത്ത് സിപിഎമ്മിന്റെ അക്രമ തേര്‍വാഴ്ചയാണ് നടക്കുന്നത്. സിപിഎം പ്രവര്‍ത്തകനായ മണിക്കുട്ടന്‍ എന്നയാളുടെ നേതൃത്വത്തിലാണ് കൊലപാതകം നടന്നത്. ഗുണ്ടാ ആക്ട് പ്രകാരം ശിക്ഷിക്കപ്പെട്ടിട്ടുള്ള ആളാണ് മണിക്കുട്ടനെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം. കേന്ദ്ര മനുഷ്യാവകാശ കമ്മീഷനെ വിഷയം ധരിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയോട് ഇക്കാര്യം സംസാരിക്കുമെന്നും കുമ്മനം പറഞ്ഞു.
സിപിഎം ചെറുവക്കല്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി ഗിരീഷ് ലാല്‍, സിഐടിയു തൊഴിലാളികളായ വിജിത്, അഖില്‍,സിപിഎം പ്രവര്‍ത്തകരായ മണിക്കുട്ടന്‍, എബി,സബി, കിങ്ങിണി എന്നിവരുടെ നേതൃത്വത്തിലാണ് അക്രമണം നടന്നതെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ എസ്.സുരേഷ് ആരോപിച്ചു.
Post Your Comments