കണ്ണൂര്‍: കോട്ടയം ജില്ലയിലെ ഭരണങ്ങാനത്തു നിന്ന് സാമൂഹിക സേവനത്തിന്റെ ഭാഗമായി മറ്റു സംസ്ഥാനങ്ങളിലേക്ക് ചേക്കേറിയ മേഴ്സി മാത്യു എന്ന ദയാ ഭായിയെ അറിയാത്തവരായി അധികമാളുകള്‍ കാണില്ല. ഭായി അഭിനയിച്ച കാന്തന്‍ എന്ന സിനിമയുടെ വിശേഷങ്ങള്‍ കണ്ണൂരില്‍ പങ്കുവെച്ചപ്പോള്‍ കേരളത്തില്‍ പുരുഷാധിപത്യം കൂടുതലാണെന്നും അതുകൊണ്ടാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതെന്നും പറയുകയുണ്ടായി.
കേരളത്തില്‍ നടക്കുന്നത് ലൈംഗിക അതിക്രമങ്ങള്‍ ആണെന്നും പുറം മോഡിയിലാണ് എല്ലാവര്‍ക്കും താല്‍പര്യമെന്നും ഭായി കൂട്ടിച്ചേര്‍ത്തു. ആളുകളുടെ അകം ആരും കാണാന്‍ ശ്രമിക്കുന്നില്ല, വസ്ത്രം ധരിക്കുന്നതനുസരിച്ചാണ് പലപ്പോഴും പരസ്പരം ആളുകളെ അളക്കുന്നത്. സമൂഹത്തില്‍ നീതി ലഭിക്കാന്‍ വല്ലാത്ത ബുദ്ധിമുട്ടാണെന്നും ഭായി പറഞ്ഞു.
സ്വന്തം ജീവിതം സിനിമ ആക്കുമ്പോള്‍ അതില്‍ വേഷമിടാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്ന ഭായി, സിനിമയില്‍ ജീവിക്കുകയായിരുന്നു. പരിഗണന ലഭിക്കാതെ പോയ സമയങ്ങളെക്കുറിച്ചോര്‍ക്കുന്ന ഭായി, ജീവിതത്തെ എത്ര ലളിതമായാണ് കൈകാര്യം ചെയ്യുന്നതെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇന്നത്തെ സേവനങ്ങളും വ്യത്യസ്തമായ ജീവിതവും. സിനിമ സംവിധായകന്‍ ഷെരീഫ് ഈസ, തിരക്കഥ തയ്യാറാക്കിയ പ്രമോദ് കൂവേരി, മാസ്റ്റര്‍ പ്രജിത്ത് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Post Your Comments