കെയ്റോ•ഈജിപ്തില്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസില്‍ 8 പേര്‍ക്ക് ഈജിപ്ഷ്യന്‍ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. 2013 ല്‍ കെയ്റോയില്‍ ഇപ്പോഴത്തെ പ്രസിഡന്‍റ് ആയ അബ്ദേല്‍ ഫത്താ അല്‍ സിസിയുടെ പട്ടാളത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെയായിരുന്നു ആക്രമണം. സ്ഥാനഭ്രാഷ്ടനാക്കപ്പെട്ട പ്രസിഡന്‍റ് മൊഹമ്മദ് മുര്‍സി അനുകൂലികള്‍ നടത്തിയ ആക്രമണത്തില്‍ ആറു പോലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു.
സംഭവ ദിവസം സര്‍ക്കാര്‍ സേനകള്‍ നടത്തിയ ആക്രമണത്തില്‍ 600 ഓളം മുര്‍സി അനുകൂലികള്‍ കൊല്ലപ്പെട്ടിരുന്നു.
2013 ല്‍ മുര്‍സി സര്‍ക്കാര്‍ സ്ഥാനഭ്രാഷ്ടനാക്കപ്പെട്ട ശേഷം ഈജിപ്തില്‍ ഇത്തരം കൂട്ടവിചാരണകള്‍ സാധാരണമാണ്.
Post Your Comments