മലയാളികളുടെ സ്വപ്നഭൂമിയായ ദുബായില്‍ ഒന്നു പോവുക, അവിടെ താമസിക്കുക ഇതൊക്കെ നാം ദിവസവും സ്വപ്നം കാണുന്നതും ആഗ്രഹിക്കുന്നതുമാണ്. എന്നാല്‍, അവിടെ ഒരു വീട് വാടകയ്‌ക്കെടുത്ത് താമസിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ഇതില്‍ പ്രധാനമായും വരുന്നത്, ഏജന്‍സിക്കു കൊടുക്കുന്ന തുക, വീടിന്റെ വാടക, സെക്യൂരിറ്റി ഡിപ്പോസിറ്റ് തുടങ്ങിയവയാണ്. ഇനി, മറ്റൊരാളുടെ സഹായം വഴിയാണ് വീടെടുക്കുന്നതെങ്കില്‍ രണ്ടു മുതല്‍ അഞ്ചു ശതമാനം വരെ വാടക ഏജന്‍സിക്കും നല്‍കേണ്ടി വരും. ഇത് കൂടാതെ, ദുബായ് വികസന കോര്‍പ്പറേഷനും പണം നല്‍കണം . ഇതിനെ ഇജാരി ഫീസ് എന്നറിയപ്പെടുന്നു. സെക്യൂരിറ്റി ഡിപ്പോസിറ്റ് നല്‍കുന്നത് വെള്ളം, കറന്റ് തുടങ്ങിയവയ്ക്കാണ്. ഇങ്ങനെ പല രീതിയിലുള്ള കടമ്പകള്‍ കടന്നു വേണം സ്വപ്ന ഭൂമിയില്‍ ഒരു വീട് സ്വന്തമാക്കാന്‍. അതുകൊണ്ട് തന്നെ, ഇക്കാര്യങ്ങള്‍ ചെയ്യുമ്പോള്‍ സൂക്ഷിച്ചോളൂ.
Post Your Comments