Latest NewsNewsLife Style

ഓട്ടിസം തിരിച്ചറിയാം : കണ്ണ് പരിശോധനയിലൂടെ

 

കണ്ണ് പരിശോധനയിലൂടെ ഓട്ടിസം അനുബന്ധ രോഗങ്ങളെ തിരിച്ചറിയാമെന്ന് പഠനങ്ങള്‍. കണ്ണിന്റെ ചലനങ്ങള്‍ നീരീക്ഷിക്കുന്നതിലൂടെ തലച്ചോറിന്റെ കാര്യക്ഷമത പരിശോധിക്കാമെന്നും തലച്ചോറിന്റെ കണ്ണാടിയായി കണ്ണിനെ പരിഗണിക്കാമെന്നുമാണ് റോച്ചെസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍ സര്‍വ്വകലാശാലയില്‍ നടന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

ഇന്ന് വളരെ സാധാരണമായി കണ്ടു വരുന്ന അവസ്ഥയാണ് ഓട്ടിസം. പല ആളുകളില്‍ പല രീതിയിലാവും ഈ രോഗം പ്രകടമാവുന്നത്. അതുകൊണ്ടു തന്നെ ഒരേ രീതിയില്‍ രോഗനിര്‍ണയം നടത്താനും രോഗത്തിന്റെ പൊതുസ്വഭാവം നിശ്ചയിക്കുന്നതും ബുദ്ധിമുട്ടേറിയ ജോലിയാവും.  ഒരു മനുഷ്യജീവന് വൈകാരികവും സമൂഹികവുമായ വികസനം സാധ്യമാവാത്ത അവസ്ഥയാണ് ഓട്ടിസം ബാധിതരിലുള്ളത്. ശാസ്ത്രീയ പരിശോധനകള്‍ നിലവിലുണ്ടെങ്കിലും കണ്ണിന്റെ ചലനങ്ങളിലൂടെയും ഈ അവസ്ഥ തിരിച്ചറിയാം. കാഴ്ചകളായി മുന്നിലെത്തുന്ന സംഭവങ്ങളോട് തലച്ചോര്‍ ഏത് രീതിയില്‍ പ്രതികരിക്കുന്നുവെന്ന് പരിശോധിച്ചാണ് രോഗനിര്‍ണയം നടത്തുന്നത്.

കണ്ണുകളുടെ ചലനം രണ്ട് കണ്ണുകളും തമ്മിലുള്ള ബന്ധം, തുടങ്ങിയവ പരിശോധിച്ചാണ് കണ്ണിന്റെ ചലനവും ഓട്ടിസം അനുബന്ധ രോഗങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തുക. ഓട്ടിസം ബാധിതരില്‍ സെറിബല്ലം കാര്യക്ഷമമായി പ്രവര്‍ത്തിക്കാതിരിക്കുകയും കാണുന്ന ദൃശ്യങ്ങളെ തിരിച്ചറിയാതെ പോവുകയും ചെയ്യും. കൃത്യമായ വിഷ്വല്‍ ടാര്‍ഗറ്റ് നല്‍കിയാല്‍ പോലും അത് തിരിച്ചറിയാനോ ആവശ്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button