സംഗീത പ്രേമികൾക്കിടയിൽ വിസ്മയം തീർത്ത ഐപോഡിനോട് വിട പറഞ്ഞ് ആപ്പിള്‍. ഐപോഡ് നാനോ, ഐപോഡ് ഷഫല്‍ എന്നിവയാണ് കമ്പനി പിന്‍വലിച്ചത്. പല വര്‍ഷങ്ങളായി ഐപോഡ് മോഡലുകൾ പലതും നിർത്തലാക്കിയതിന്റെ ചുവട് പിടിച്ചാണ് കമ്പനി ഇത്തവണ ഈ രണ്ടു മോഡലുകള്‍ നിര്‍ത്തലാക്കിയത്. നിലവില്‍ ഐഫോണിനോടു സാദൃശ്യമുള്ള ഐപോഡ് ടച്ച് എന്ന മോഡലാണ് വില്‍പ്പനയുള്ളത്. അധികം വൈകാതെ ഈ മോഡലും നിര്‍ത്തലാക്കി ഐപോഡ് ശ്രേണിയോട് ആപ്പിൾ വിട പറയും.
2001ലാണ് ഐപോഡ് ആദ്യമായി ആപ്പിള്‍ വിപണിയിലെത്തിക്കുന്നത്. വാക്ക്മാനെ പിന്തള്ളി സംഗീത ലോകത്ത് രാജാവായി വാണ ഐപോഡിന് മോഡേണ്‍ സ്മാര്‍ട്ട്‌ഫോണുകൾക്കിടയിൽ സ്ഥാനമില്ലാതായതോടെയാണ് സംഗീത പ്രേമികള്‍ക്ക് ഏറെ പ്രിയങ്കരമായിരുന്ന ഐപോഡ് നിര്‍ത്താൻ ആപ്പിൾ നിർബന്ധിതരായത്.
അഞ്ച് ജിബി ഹാര്‍ഡ് ഡ്രൈവ് , ഫയര്‍വയര്‍ പോര്‍ട്ട്, 1,000ത്തോളം പാട്ടുകള്‍ സേവ് ചെയ്യാന്‍ പറ്റുന്ന സ്‌ക്രോള്‍ വീല്‍ തുടങ്ങിയവയായിരുന്നു ആദ്യമായി പുറത്തിറങ്ങിയ ഐ പോഡിന്റെ പ്രധാന പ്രത്യേകതകൾ. നിലവിൽ വില്പനയുള്ള ഐപോഡ് ടച്ചിന്റെ മെമ്മറി വർദ്ധിപ്പിക്കുകയും,വില കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. 16 ജിബി, 32 ജിബി മെമ്മറിയുണ്ടായിരുന്ന ഐപോഡ് ടച്ച് ഇനി മുതൽ 64 ജിബി, 128 ജിബി മെമ്മറിയോടു കൂടിയാവും എത്തുക.
Post Your Comments