Latest NewsKeralaNews

ബി.ജെ.പി ഓഫീസിന് നേരെയുള്ള സിപിഎമ്മുകാരുടെ ആക്രമണം തടഞ്ഞ പൊലീസുകാരന് പാരിതോഷികം

 

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബി.ജെ.പി ഓഫീസിനു നേരെയുണ്ടായ അക്രമം തടയാന്‍ ശ്രമിച്ച പൊലീസുകാരന് പാരിതോഷികം പ്രഖ്യാപിച്ചു. ഐ.ജി മനോജ് എബ്രഹാമാണ് 5000 രൂപ പാരിതോഷികം പ്രഖ്യാപിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ് ജനറല്‍ ആശുപത്രിയില്‍ചികിത്സയില്‍ കഴിയുന്ന പ്രത്യുജ്ഞയനാണ് പാരിതോഷികം ലഭിക്കുക. മനോജ് എബ്രഹാം പ്രത്യുഞ്ജയനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷമാണ് ഇക്കാര്യം അറിയിച്ചത്. അക്രമം നോക്കിനിന്ന സുരക്ഷാചുമതലയിലുണ്ടായിരുന്ന രണ്ട് പൊലീസുകാരെ ഇന്നലത്തന്നെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അഞ്ചാം സായുധ ബറ്റാലിയനിലെ അഖിലേഷ്, ശ്യാംകൃഷ്ണ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ബൈക്കിലെത്തിയ സംഘത്തെ തടയാതെ ഇവര്‍ ഒഴിഞ്ഞുമാറുന്നത് സി.സി ടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

സംഭവത്തെ കുറിച്ച് മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് അന്വേഷിക്കുന്നത്. കൗണ്‍സിലര്‍ ബിനു .ഐ.പി, എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് പ്രജിന്‍ സാജ് കൃഷ്ണ എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിലെ അഞ്ച് സി.സി ടിവി കാമറകളില്‍ ആക്രമണ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് കൗണ്‍സിലര്‍ അടക്കമുള്ളവരെ പിടികൂടിയത്

shortlink

Related Articles

Post Your Comments

Related Articles


Back to top button