കള്ളപ്പണം നിക്ഷേപിക്കാന്‍ ഇടപാടുകാര്‍ക്ക് രേഖകള്‍ ഉണ്ടാക്കി നല്‍കുന്നതിന് മൊസാക്കോ ഫോണ്‍സേക്ക എന്ന കമ്പനി, പനാമ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, ഈ കമ്പനിയുമായി ബന്ധപ്പെട്ട നികുതി രേഖകള്‍ കഴിഞ്ഞ വര്‍ഷം നഷ്ട്ടപ്പെട്ടിരുന്നു. ഇതോടെ, കഴിഞ്ഞ നാല്‍പത് വര്‍ഷത്തെ കള്ളപ്പണ നിക്ഷേപത്തിന്റെ രേഖകളാണ് പുറത്തു വന്നത്.
പനാമ പേപ്പര്‍ എന്ന് പേരിട്ടത്, അമേരിക്കയിലെ സന്നദ്ധ സംഘടനയായ ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസമാണ് (ഐ.സി.ഐ.ജെ). ഇതിന്റെ ഉള്ളില്‍ ഉള്‍പ്പെടുന്നത് പന്ത്രണ്ടോളം മുന്‍ ലോക നേതാക്കന്മാരും 128 രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ശതകോടീശ്വരന്മാരും സിനിമാ താരങ്ങളും കായിക താരങ്ങളും അടങ്ങിയ ഗ്രൂപ്പാണ്.
എന്നാല്‍, പനാമ വെളിപ്പെടുത്തലുകളിലൂടെ ഇപ്പോള്‍ കാലിടറിയതും, സ്ഥാനം നഷ്ടപ്പെട്ടതും പാകിസ്താനിലെ ഏറ്റവും ശക്തരായ രാഷ്ട്രീയ കുടുംബത്തെയും രാജ്യംഭരിക്കുന്ന പി.എം.എല്‍ – എന്‍ പാര്‍ട്ടിയെയും നയിക്കുന്ന നവാസ് ഷെരീഫിനെയാണ്. അദ്ധേഹം നടത്തിയ അനധികൃത ഇടപാടിന്റെ തുടക്കം 1990കളില്‍ ആയിരുന്നെന്ന് ചരിത്രം പറയുന്നു. ഇതോടോപ്പം, മക്കളുടെ പേരില്‍ നിരവധി സ്വത്തുക്കളാണ് ഷെരീഫ് വിദേശത്ത് വാങ്ങിക്കൂട്ടിയത്.
അതിരുകടന്ന ജീവിതവും ജീവിത ചിലവുകളും അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഷെരീഫ് ഇത്രയും കാലം പിടിച്ചു നിന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെ പ്രതികരണങ്ങളുമായി വന്നപ്പോഴും നവാസ് പതറിയില്ല. എന്നാല്‍, ഷെരീഫിന് സ്വന്തമായയുള്ള സ്വത്തുക്കള്‍ 20 മില്യണ്‍ (രണ്ട് കോടി) പൗണ്ടിന് മുകളില്‍വരും. പ്രധാനമന്ത്രി സ്ഥാനത്തിരുന്ന് അനധികൃത ഇടപാടുകള്‍ നടത്തിയെന്നാരോപിച്ച് ഷെരീഫിനെതിരെ മുന്‍ ക്രിക്കറ്റ് താരവും പാക്കിസ്ഥാന്‍ തെഹ്രീക് ഇ ഇന്‍സാഫ് നേതാവുമായ ഇമ്രാന്‍ ഖാന്‍ പരാതി നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അദ്ധേഹട്ടതിനെതിരെ കേസെടുത്ത് അന്വേഷണം അരംഭിച്ചതും കോടതി അയോഗ്യനാണെന്ന് കണ്ടെത്തിയതും.
ഇത്രയും വലിയ സ്ഥാനം വഹിക്കുന്ന ഓരോ നേതാക്കളും ഇങ്ങനെയൊക്കെ ചെയ്തു തുടങ്ങിയാല്‍ പിന്നെ സാധാരണക്കാരന്റെ ജീവിതവും രീതികളും എങ്ങനെ നന്നാവും. ആര്‍ത്തി പൂണ്ടു പണം സമ്പാദിക്കുന്ന എല്ലാവരും പിടിക്കപ്പെടണം. പുറത്തു വന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മറ്റൊരു അഴിമതിക്കേസുകൂടി ഇവരുടെ മേല്‍ ചുമത്തണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത് എല്ലാവര്‍ക്കുമുള്ള ഓര്‍മ്മപ്പെടുത്തലാണ്. അധികാരത്തിന്റെ പടി കയറിയിരിക്കുന്ന ഓരോരുത്തരും സൂക്ഷിക്കുക,അല്ല ഞാനും നിങ്ങളും സൂക്ഷിക്കണം.ജീവിക്കാനായി സൂക്ഷിക്കണം !
Post Your Comments