സോള്‍: ഉത്തരകൊറിയ മൂന്നാഴ്ചയ്ക്കുള്ളിൽ വീണ്ടും ഭൂഖാണ്ഡന്തര ബാലിസ്റ്റിക് മിസൈല്‍ (ഐസിബിഎം) പരീക്ഷിച്ചു. ഹ്വാസോങ്-3 എന്ന പുതിയ മിസൈല്‍ അമേരിക്കയിലെ ഷിക്കാഗോയിലെത്താന്‍ ശേഷിയുള്ളതാണ്. ഉത്തരകൊറിയ ഈ വര്‍ഷം നടത്തുന്ന 14 മത് മിസൈല്‍ പരീക്ഷണമാണിത്. ഭൂഖാണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വെള്ളിയാഴ്ച രാത്രിയാണ് ഉത്തര കൊറിയയുടെ വടക്കന്‍ പ്രദേശമായ ജഗാന്‍സില്‍ നിന്നാണ് വിക്ഷേപിച്ചത്.
3000 കി.മീ ഉയരത്തിലെത്തിയ ശേഷം 1000 കിലോ മീറ്റര്‍ അകലെ ജപ്പാന്‍ കടലില്‍ മിസൈല്‍ പതിച്ചതായാണ് വിവരം. ഈ പരീക്ഷണത്തോടെ അമേരിക്ക മുഴുവനായും തങ്ങളുടെ മിസൈല്‍ പരിധിക്കുള്ളില്‍ വരുമെന്നാണ് ഉത്തര കൊറിയയുടെ അവകാശവാദം. ഉത്തരകൊറിയ ജൂലായ് മൂന്നിന് ഹ്വാസോങ്-14′ എന്ന ഐ.സി.ബി.എം. പരീക്ഷിച്ചിരുന്നു.
ഉത്തരകൊറിയയുടെ ഈ നീക്കം മിസൈല്‍ പരീക്ഷണങ്ങള്‍ക്കെതിരായ ലോകരാജ്യങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ചാണ്. ജപ്പാനും ദക്ഷിണ കൊറിയയും പരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേര്‍ന്നു. തുടരെയുള്ള മിസൈല്‍ പരീക്ഷണം ഭീഷണിയാണെന്ന് ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സൊ ആബെ പറഞ്ഞു. ഉത്തര കൊറിയക്ക് വിലക്കേര്‍പ്പെടുത്തുന്ന കാര്യം ചര്‍ച്ച ചെയ്യണമെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മുണ്‍ ജി ഇന്‍ ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടു.
Post Your Comments