Latest NewsNewsIndia

ദേശീയ, സംസ്ഥാന പാതകളുടെ പദവി എടുത്തുകളഞ്ഞ് മദ്യശാലകള്‍ തുറക്കാന്‍ നീക്കം

 

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ മദ്യശാലകള്‍ തുറക്കാന്‍ നീക്കം. ദേശീയ സംസ്ഥാന പാതകള്‍ ഡീനോട്ടിഫൈ ചെയ്ത് മദ്യശാലകള്‍ തുറക്കുന്നതിനുള്ള തടസ്സം ഇല്ലാതാക്കാനാണ് ശ്രമം. മദ്യശാലകള്‍ക്കായി ഛണ്ഡീഗഡില്‍ ദേശീയ സംസ്ഥാന പാതകള്‍ ഡീനോട്ടിഫൈ ചെയ്ത നടപടിയില്‍ ഇടപടാന്‍ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. ഇതോടെയാണ് സംസ്ഥാനത്തും ഇതിനുള്ള നീക്കങ്ങള്‍ക്ക് വേഗംവെച്ചത്. പൊതുമരാമത്ത് വകുപ്പ് തുടക്കത്തില്‍ ഇതിന് എതിരായിരുന്നെങ്കിലും ബാറുടമകളുടെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അനുകൂല സമീപനമുണ്ടായത്.
ഇതോടെ കോര്‍പറേഷന്‍ നഗരസഭാ പരിധിയിലുള്ള പാതകള്‍ ഡീ നോട്ടിഫൈ ചെയ്യുന്നതിനോട് യോജിച്ച് പൊതുമരാമത്ത് വകുപ്പ് ഫയല്‍ മുന്നോട്ടുനീക്കി. പഞ്ചായത്തുകളെക്കൂടി ഉള്‍പ്പെടുത്തി റോഡുകള്‍ ഡീനോട്ടിഫൈ ചെയ്യണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം ബാറുടമകളും സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്.

മദ്യപിച്ച് അശ്രദ്ധമായി അതിവേഗത്തില്‍ വാഹനമോടിക്കുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് പാതയോര മദ്യശാലകള്‍ നിരോധിച്ചത്. നഗരത്തിനകത്തെ റോഡുകളില്‍ അതിവേഗത്തിലുള്ള ഗതാഗതം കുറവാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button