
ചെന്നൈ: ഇന്ത്യ കരത്തുകൂട്ടാന്‍ ഇറങ്ങിതിരിച്ചിരിക്കുകയാണ്. ഇതിനായി യുദ്ധഭൂമിയിലേക്ക് ആളില്ലാ ടാങ്കുകള്‍ ഇറക്കി. ആളില്ലാതെ പ്രവര്‍ത്തിപ്പിക്കാവുന്ന രാജ്യത്തെ ആദ്യ സൈനിക ടാങ്കാണ് ഇന്ത്യ ഇറക്കിയിരിക്കുന്നത്. ദുര്‍ഘടഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ മൂന്ന് ടാങ്കുകളാണ് ഇറക്കിയിരിക്കുന്നത്.
ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) സംഘടിപ്പിച്ച ‘ഡിഫന്‍സ് എക്‌സിബിഷനി’ല്‍ ഈ ടാങ്കുകള്‍ പ്രദര്‍ശിപ്പിച്ചു. മുന്‍ രാഷ്ട്രപതിയും പ്രസിദ്ധ ശാസ്ത്രജ്ഞനുമായ ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന് ആദരമര്‍പ്പിച്ചുകൊണ്ട് ഡിവിആര്‍ഡിഇയാണ് ‘സയന്‍സ് ഫോര്‍ സോള്‍ജിയേഴ്‌സ്’ എന്നു പേരിട്ട എക്‌സിബിഷന്‍ സംഘടിപ്പിച്ചത്.
മുന്ത്രഎം, മുന്ത്രഎന്‍, മുന്ത്രഎസ് എന്നിങ്ങനെയാണ് ടാങ്കുകളുടെ പേര്. നിരീക്ഷണാവശ്യത്തിന് ഉപയോഗിക്കാവുന്ന മുന്ത്രഎസ് ടാങ്കുകള്‍, ആളില്ലാതെ നിയന്ത്രിക്കാവുന്ന ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യ വാഹനമാണ്. മനുഷ്യര്‍ക്ക് നേരിട്ടുപോയി നിരീക്ഷിക്കാന്‍ സാധ്യമല്ലാത്ത മേഖലകളില്‍ നിരീക്ഷണ വാഹനമായി ഉപയോഗിക്കാവുന്ന ടാങ്കാണിത്.
മണ്ണില്‍ കുഴിച്ചിട്ടിരിക്കുന്ന ‘മൈനുകള്‍’ കണ്ടെത്തി നിര്‍വീര്യമാക്കാന്‍ സഹായിക്കുന്ന ‘ആളില്ലാ ടാങ്കാ’ണ് മുന്ത്രഎം വിഭാഗത്തിലുള്ളത്. ആണവ ചോര്‍ച്ച നിമിത്തമോ, ജൈവായുധങ്ങളുടെ ഉപയോഗം നിമിത്തമോ മനുഷ്യര്‍ക്ക് പ്രവേശിക്കാന്‍ സാധിക്കാത്ത പ്രദേശങ്ങളില്‍ നിരീക്ഷണത്തിന് ഉപയോഗിക്കാവുന്ന ടാങ്കുകളാണ് മുന്ത്രഎന്‍ വിഭാഗത്തില്‍പ്പെടുന്നത്.
ഒരു നിരീക്ഷണ റഡാര്‍, ക്യാമറ, 15 കിലോമീറ്റര്‍ അകലെയുള്ള മനുഷ്യരെയും വാഹനങ്ങളെയും കണ്ടെത്താന്‍ സഹായിക്കുന്ന ‘ലേസര്‍ റേഞ്ച് ഫൈന്‍ഡര്‍’ എന്നിവയാണ് ഈ ‘ആളില്ലാ ടാങ്കു’കളിലുണ്ടാവുക. പൊടിപടലങ്ങള്‍ നിറഞ്ഞ പ്രദേശത്ത് 52 ഡിഗ്രി വരെ അന്തരീക്ഷ ഊഷ്മാവ് ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു ടാങ്കുകളുടെ പരീക്ഷണം.
Post Your Comments