മുംബൈ: സ്വര്‍ണ്ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയാണുള്ളത് .ഇന്ത്യന്‍ വിപണിയില്‍ ഇനി സ്വര്‍ണത്തിന് വില കുറയും. ഇറക്കുമതി തീരുവ കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണിത്. ഓഗസ്റ്റ് 2013 വരെ ഘട്ടംഘട്ടമായി 10 ശതമാനം ഇറക്കുമതി തീരുവ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു.
ജൂലൈ ഒന്നു മുതല്‍ ജിഎസ്ടിയുടെ ഭാഗമായി വില്‍പ്പന നികുതി കൂട്ടിയ സാഹചര്യത്തിലാണ് ഇപ്പോള്‍ ഇറക്കുമതി തീരുവ കുറക്കാനുള്ള തീരുമാനത്തിന് പിന്നില്‍. പുതിയ നടപടിയിലൂടെ സ്വര്‍ണ കള്ളക്കടത്ത് തടയാനാവുമെന്നു കണക്കുകൂട്ടുന്നു.സ്വര്‍ണത്തിനുള്ള ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയമാണ് ധനമന്ത്രാലയത്തിനോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
Post Your Comments