Latest NewsNewsLife Style

ഗ്യാസ്ട്രബിള്‍ : വീട്ടില്‍ തന്നെ പരിഹാര മാര്‍ഗം

 

ഉദരശുദ്ധി ആരോഗ്യമുള്ള ശരീരത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്. നാം കഴിക്കുന്ന ആഹാരം ശുദ്ധമല്ലെങ്കില്‍ അത് ഗ്യാസ്ട്രബിള്‍ അഥവാ വായുകോപത്തിനു കാരണമാകും. പയറുവര്‍ഗങ്ങള്‍, കിഴങ്ങുവര്‍ഗങ്ങള്‍, പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍, പുകവലി, മദ്യപാനം, മാനസിക സംഘര്‍ഷം തുടങ്ങിയവ ഗ്യാസ്ട്രബിളിന് കാരണമായേക്കാം. സാധാരണയായി ദഹനപ്രക്രിയ കുറഞ്ഞവരിലും മധ്യവയസ്സിന് മുകളിലോട്ടുള്ളവരിലുമാണിത് കണ്ടുവരുന്നത്. നെഞ്ചെരിച്ചില്‍, പുളിച്ചുതികിട്ടല്‍, തലയ്ക്കു ഭാരം തോന്നുക, ഉദരസ്തംഭനം അനുഭവപ്പെടുക, വിശപ്പില്ലായ്മ തുടങ്ങിയവയാണ്് ഗ്യാസ്ട്രബിളിന്റെ ലക്ഷണങ്ങള്‍

 

വെളുത്തുള്ളി ചതച്ചനീരും ചെറുനാരങ്ങനീരും സമാസമം എടുത്ത് രാവിലെയും രാത്രിയിലും ഭക്ഷണശേഷം കഴിക്കുക.

രാത്രി ഭക്ഷണത്തിനുശേഷം വെളുത്തുള്ളി ചതച്ചിട്ട പാല്‍ കുടിക്കുക. സ്ഥിരമായിട്ടുണ്ടാകുന്ന ഗ്യാസ്ട്രബിളിന് ശമനം കിട്ടും.

വെളുത്തുള്ളിയും ജീരകവും രണ്ട് അല്ലി വീതമെടുത്ത് നെയ്യില്‍ വറുത്ത് ഭക്ഷണത്തിനു മുന്‍പായി ഉപയോഗിക്കുക.

കീഴാര്‍നെല്ലിയുടെ ഇല, വയമ്പ്, ഈശ്വരമുല്ല, കൊടിത്തൂവ എന്നിവ അഞ്ചു ഗ്രം വീതമെടുത്ത് ഒരു ഗ്ലാസ്സ് വെള്ളത്തില്‍ തിളപ്പിച്ച് നേര്‍പകുതിയായി വറ്റിച്ച് കഷായമാക്കി കുടിക്കുക.

വെളുത്തുള്ളി, ഏലം, കുരുമുളക്, ചുക്ക് എന്നിവ ഒരു ഗ്ലാസ് വെള്ളത്തില്‍ തിളപ്പിച്ച് കഷായമാക്കി കഴിക്കുക.

ജീരകം, പെരുംജീരകം, അയമോദകം എന്നിവ ഉണക്കി പൊടിച്ച് തേനില്‍ ചാലിച്ച് ഭക്ഷണത്തിനു മുന്‍പ് കഴിക്കുക. ഗ്യാസ്ട്രബിള്‍ ഉണ്ടാകില്ല.

പ്രഭാതത്തില്‍ ഭക്ഷണത്തിനു മുന്‍പും രാത്രി ഭക്ഷണത്തിനു ശേഷവും മാതളനാരങ്ങ കഴിക്കുക. ഗ്യാസ്ട്രബിള്‍ നിയന്ത്രിക്കുന്നതിനും ദഹന പ്രക്രിയ സുഗമമാക്കുന്നതിനും മാതളനാരങ്ങ ഉപകരിക്കും. മാതളനാരങ്ങയുടെ നീര് ചേര്‍ത്ത വെള്ളവും കഴുകി വൃത്തിയാക്കിയ മാതള നാരങ്ങയുടെ പുറം തൊലിയിട്ട് തിളപ്പിച്ച വെള്ളവും സ്ഥിരമായി കുടിക്കുക. ഇതൊരു ശീലമാക്കിയാല്‍ ഗ്യാസ്ട്രബിളില്‍ നിന്നും രക്ഷ നേടാം.

ഒരു ഗ്രാം കറുകപ്പട്ടയുടെ വേര് വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കുന്നതു നല്ലതാണ്.

വെളുത്തുള്ളി, ഉലുവ, മുരിങ്ങത്തൊലി എന്നിവ ചേര്‍ത്ത് കഷായം സേവിക്കുന്നത് ഗ്യാസ്ട്രബിള്‍ ശമിപ്പിക്കും.

മാവിന്റെ തളിര്, വെളുത്തുള്ളി, ചുക്ക് എന്നിവ സമാസമം എടുത്ത് കഷായമാക്കി കുടിക്കുക. ഫലം ലഭിക്കും

ഗ്രാമ്പു ചതച്ചിട്ട വെള്ളം സ്ഥിരമായി കുടിക്കുന്നത് ഗ്യാസ്ട്രബിളിനെ തടഞ്ഞു നിര്‍ത്തും.

പച്ചഇഞ്ചി ചതച്ചരച്ച് അതിന്റെ നീരില്‍ ഉപ്പും ചേര്‍ത്ത് ഉപയോഗിക്കുക. ഗ്യാസ്ട്രബിളിനും ദഹനമില്ലായ്മയ്ക്കും നല്ലതാണ്.

കുരുമുളകുപൊടിയും ഇഞ്ചിനീരും ചേര്‍ത്ത് ഉപയോഗിക്കുന്നത് സ്ഥിരമായുണ്ടാകുന്ന ഗ്യാസ്ട്രബിളിന് നല്ലതാണ്.

തിപ്പലിപ്പൊടി കരിമ്പിന്‍ നീരും തൈരും ചേര്‍ത്ത് കുടിക്കുന്നത് ഫലപ്രദമാണ്.

ഗ്യാസ്ട്രബിളിനെ പലപ്പോഴും നമ്മള്‍ നിസ്സാരവല്‍ക്കരിച്ചാണ് കാണുന്നത്. അത് അപകടകരമാണ്. സ്ഥിരമായുണ്ടാകുന്ന ഗ്യാസ്ട്രബിളിനെ ഗൗരവമായിതന്നെ കാണേണ്ടതുണ്ട്. കഴിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളും പാനിയങ്ങളും ദഹനമില്ലായ്മയും മാത്രമല്ല ഗ്യാസ്ട്രബിളിന്റെ കാരണങ്ങള്‍. ഉദരസംബന്ധമായി പല ഗുരുതര രോഗങ്ങളും ഇതിന് കാരണമാകാറുണ്ട്. ഗ്യാസ്ട്രബിള്‍ സ്ഥിരമായി അനുഭവപ്പെടുന്നവര്‍ ഒരു വിദഗ്ധ ഡോക്ടറുടെ സേവനം നേടുന്നത് നന്നായിരിക്കും. മറ്റൊരു തെറ്റിദ്ധാരണ നെഞ്ചുവേദനയാണ്. ഗ്യാസ്ട്രബിള്‍ മൂലമുണ്ടാകുന്ന നെഞ്ചുവേദനയും ഹൃദയസംബന്ധമായ നെഞ്ചുവേദനയും തിരിച്ചറിയുവാന്‍ ബുദ്ധിമുട്ടാണ്. നെഞ്ചിലെ വേദന ഗ്യാസ്ട്രബിള്‍ ആണെന്ന് സ്വയം രോഗനിര്‍ണയം നടത്തരുത്. രോഗനിര്‍ണയത്തിനുള്ള യോഗ്യത ഡോക്ടര്‍ക്കു മാത്രമുള്ളതാണെന്ന കാര്യം തിരിച്ചറിയുക. ആ തിരിച്ചറിവ് നിങ്ങളെ അപകടാവസ്ഥയില്‍ നിന്നും രക്ഷിക്കും.

 

 

 

 

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button