Latest NewsKeralaNews

ആര്‍എസ്‌എസ്-സിപിഎം സംഘര്‍ഷം; പന്തളത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

പന്തളം: ആര്‍എസ്‌എസ്-സിപിഎം സംഘര്‍ഷം നിലനില്‍ക്കുന്നതിനാൽ പന്തളത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഒരാഴ്ചത്തേക്കാണ് ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. കുരമ്പാലയിൽ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണമുണ്ടായിരുന്നു. നാലില്‍ കൂടുതല്‍ പേര്‍ കൂട്ടം ചേര്‍ന്നു നില്‍ക്കുന്നത് നിരോധിച്ചിട്ടുണ്ട്. തലസ്ഥാനത്തു തുടരുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തന്നെയാണ് പന്തളത്തും ആക്രമണം നടക്കുന്നത്.

വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ പന്തളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം നടക്കുകയാണ്. ലോക്കല്‍ കമ്മിറ്റി ഓഫീസായ ടിഎസ് രാഘവന്‍ പിള്ള സ്മാരക മന്ദിരത്തിന് നേരെയാണ് ആദ്യം ആക്രമണം നടന്നത്. തൊട്ടുപിന്നാലെ സിപിഎം പ്രവര്‍ത്തകന്‍ കടക്കാട് ഉളമയില്‍ ഷംനാദിനെ ഒരു സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ നിരവധി പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button