ന്യൂഡൽഹി: 7 എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നതിനു ശേഷം കോൺഗ്രസ് എം.എൽ.എമാരെ ബെംഗളൂരിലേക്ക് മാറ്റി. രാജ്യസഭാ തിരഞ്ഞെടുപ്പിന് മുൻപ് കൂടുതൽ എം.എൽ.എമാർ പാർട്ടി വിടാതിരിക്കാനാണ് ഇത്തരത്തിൽ ഒരു നീക്കമെന്നാണ് സൂചന. ബംഗരൂലുവിലേക്ക് 46 എം.എൽ.എമാരെയാണ് വെള്ളിയാഴ്ച രാത്രി മാറ്റിയത്. ഇനിയും നാല് എം.എൽ.എമാർ കൂടി രാജി വയ്ക്കാനും മറ്റു ചിലർ കൂടി ബി.ജെ.പിയിലേക്ക് പോകുമെന്ന സൂചന ലഭിച്ചിട്ടുണ്ട്.
രാജ്യസഭയിലേക്കുള്ള തങ്ങളുടെ മൂന്നാം സ്ഥാനാർത്ഥിയായിട്ടാണ് കോൺഗ്രസിൽ നിന്ന് രാജി വച്ചുവന്ന എം.എൽ.എ ബൽവന്ത് സിങ് രാജ്പുത്തിനെ ബി.ജെ.പി നിയോഗിച്ചത്. ഈ സാഹചര്യത്തിൽ അഹമ്മദ് പട്ടേലിന്റെ നില പരുങ്ങലിലാണ്. അഹമ്മദ് പട്ടേലിന്റെ വിജയം ഉറപ്പിക്കുകയെന്നത് കോൺഗ്രസ് നേതൃത്വത്തിന് കടുത്ത വെല്ലുവിളിയായിട്ടുണ്ട്.
ബി.ജെ.പിയുടെ മുഖ്യ സ്ഥാനാർഥികളായ അമിത് ഷായ്ക്കും സ്‌മൃതി ഇറാനിക്കും ജയിക്കാനാവശ്യമായ വോട്ടുകൾ നൽകിയശേഷം ബാക്കി കൂറുമാറി വന്ന ബൽവന്ത് സിങ്ങിന് നൽകും.
Post Your Comments