KeralaLatest NewsNews

എം എം മണിക്കെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട ജീവനക്കാരന്റെ വീട് ആക്രമിച്ചു

തൃക്കരിപ്പൂർ: മന്ത്രി എം.എം.മണിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതിനു പിന്നാലെ സസ്പെൻഷനിലായ ജീവനക്കാരന്റെ വീടിനു നേരെ ആക്രമണം. പടന്ന ഓരിയിലെ പി.കെ.സുഗുണന്റെ വീടിനു നേരെ രാത്രി ഒരു മണിക്കു ശേഷമാണ് അക്രമം നടന്നത്. വീടിനു നേരെ കല്ലേറും ഉണ്ടായി. ഈ സമയം സുഗുണൻ വീട്ടിലുണ്ടായിരുന്നില്ല. ഭാര്യയും അമ്മയും മാത്രമായിരുന്നു സംഭവ സമയത്തു വീട്ടിൽ ഉണ്ടായിരുന്നത്.

മണിക്കെതിരെ ഫെയ്സ്ബുക് പോസ്റ്റിട്ടതിനെ തുടർന്നു ജീവനക്കാരനെതിരെ അന്വേഷണം നടക്കുകയും സസ്‌പെൻഷനിൽ ആവുകയും ചെയ്തിരുന്നു. കോൺഗ്രസ് അനുകൂല സംഘടനാ പ്രവർത്തകനായ സുഗുണൻ ചെറുവത്തൂർ 110 കെവി സബ് സ്റ്റേഷനിലെ മസ്ദൂർ ജീവനക്കാരനാണ്. സംഭവത്തിനു പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button