
മലപ്പുറം: പരപ്പനങ്ങാടി സ്വദേശി സിദ്ദീഖ് കൊല്ലപ്പെട്ട കേസില്‍ പിടിയിലായ യമന്‍ പൗരന്‍മാര്‍ കുറ്റം സമ്മതിച്ചതായി റിയാദ് പൊലിസ്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു രണ്ടംഗ സംഘം റിയാദ് അസീസിയയിലെ ഗ്രോസറി കടയിൽ സിദ്ദീഖിനെ അക്രമിച്ച് കൊലപ്പെടുത്തി പണം കവര്‍ന്നത്. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
തലയ്ക്കും കൈകാലുകള്‍ക്കും ഗുരുതരമായി വെട്ടേറ്റ സിദ്ദീഖിനെ പൊലിസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടംഗ സംഘം കടയില്‍ കയറി അക്രമിച്ചു പണം തട്ടിയെടുത്തശേം സില്‍വര്‍ നിറത്തിലുളള കാറില്‍ രക്ഷപ്പെട്ടെന്ന് സിദ്ദിഖ് മൊഴി നൽകിയിരുന്നു. കൂടാതെ സിസി ടി വി ദൃശ്യങ്ങളും പരിശോധിച്ചാണ് പ്രതികളെ പിടികൂടാനായത്.
Post Your Comments