തിരുവനന്തപുരം: മുന്‍ സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാറിന്റെ സുരക്ഷ പിൻവലിക്കാൻ സർക്കാർ നീക്കം. ഇത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ സുരക്ഷാ അവലോകന യോഗം വിളിച്ചു. സെന്‍കുമാര്‍ ഇന്റലിജന്റസ് മേധാവിയായിരിക്കെ തീവ്രവാദ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സുരക്ഷ ഏർപ്പെടുത്തിയിരുന്നത്. കഴിഞ്ഞ ദിവസം സെൻകുമാറിന്റെ സുരക്ഷാ സംഘത്തിലെ മൂന്നു പേരെ സർക്കാൻ പിൻവലിച്ചിരുന്നു.
എട്ട് അംഗരക്ഷകര്‍ അടങ്ങുന്ന ബി കാറ്റഗറി സുരക്ഷയാണ് നിലവില്‍ സെന്‍കുമാറിനുള്ളത്. സര്‍വ്വീസില്‍ തിരികെയെത്തിയ ശേഷം തന്റെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സെന്‍കുമാര്‍ സര്‍ക്കാറിനെ സമീപിച്ചെങ്കിലും അനുമതിയുണ്ടായില്ല. ഇതേത്തുടർന്നു സെൻകുമാർ തന്നെ മൂന്നു പേരെ നിയമിക്കുകയായിരുന്നു.
Post Your Comments