ന്യൂഡൽഹി: ബലാൽസംഗത്തിനിരയായ 10 വയസുള്ള പെൺകുട്ടിക്ക് ഗർഭഛിദ്രം നടത്താനുള്ള അനുമതി സുപ്രീംകോടതി നിഷേധിച്ചു. അമ്മാവൻ പീഡനത്തിനിരയാക്കിയ പെൺകുട്ടിയുടെ ഗർഭഛിദ്രത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ മാതാപിതാക്കൾ സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. 32 ആഴ്ച പ്രായമുള്ളതാണ് പെൺകുട്ടിയുടെ ഭ്രൂണം. 20 ആഴ്ചയിൽ കൂടുതൽ പ്രായമുള്ള ഭ്രൂണം ഗർഭഛിദ്രം നടത്തുന്നത് നിയമപരമായി അനുവദനീയമല്ല.
പെൺകുട്ടിക്ക് ശരിയായ ചികിൽസ നൽകാനാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. എന്നാൽ പെൺകുട്ടി കുഞ്ഞിന് ജന്മം നൽകുന്നതിന് മാനസികമായി തയാറെടുത്തിട്ടില്ലെന്ന് മാതാപിതാക്കൾ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Post Your Comments