KeralaLatest NewsNewsReader's Corner

നിയമസഭയിലും ഇനി സോളാര്‍

സോളാര്‍ വിവാദം കെട്ടടങ്ങുന്നതിനു മുന്‍പ് തന്നെ അടുത്ത വാര്‍ത്ത വന്നിരിക്കുന്നു. എന്നാല്‍,ഈ വാര്‍ത്തയ്ക്ക് വിവാദങ്ങളുമായി ബന്ധമില്ല. സമ്പൂര്‍ണ ഹരിത നിയമസഭയാകാനുള്ള തയ്യാറെടുപ്പിലാണ് നമ്മുടെ കേരള നിയമസഭ. ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതനുസരിച്ച് നിയമസഭയും, നിയമസഭാ സെക്രട്ടറിയേറ്റും ഹരിത പ്രോട്ടോക്കോളിന്റെ ഭാഗമായി പൂര്‍ണമായും സൗരോര്‍ജത്തിലേക്കു മാറും. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ കേന്ദ്രമന്ത്രി പീയുഷ് ഗോയലുമായി നടത്തി.

ഇതുവരെ വന്നിരിക്കുന്ന നിര്‍ദേശ പ്രകാരം ഇതിന്റെ ചുമതല, കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഇ.എസ്.എല്ലിനെ ചുമതലപ്പെടുത്താനാണ് സാധിത. 30% കേന്ദ്ര വിഹിതത്തോടെ, സംസ്ഥാനം നേരിട്ടായിരിക്കും പദ്ധതി നടപ്പാക്കുന്നത്. ധാരണാപത്രം ഉണ്ടാക്കിയാലുടനെ തുടര്‍നടപടികള്‍ ഉണ്ടായിരിക്കും. കേരളാ നിയമസഭയിലെ സോളാര്‍ പ്രഭയ്ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോള്‍, ഇതിലൂടെ കേരള സര്‍ക്കാരിന്റെ വേറിട്ടൊരു മുഖമാണ് പൊതുജനങ്ങളുടെ ഇടയില്‍ തെളിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button