സര്‍വീസിലിരിക്കുന്ന സമയത്ത് മരിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ അഞ്ചുലക്ഷം രൂപ വരെയുള്ള സര്‍ക്കാര്‍ വായ്പകള്‍ എഴുതി തള്ളുന്ന കാര്യത്തില്‍ തീരുമാനമായി. നേരത്തെ രണ്ടു ലക്ഷം വരെയുള്ളത് എഴുതിത്തള്ളുമായിരുന്നു. ഓണം അഡ്വാന്‍സ്, ഭാവന-വാഹന വായ് പ, ക്ലാസ് ഫോര്‍ ജീവനക്കാരുടെ പെണ്മക്കളുടെ വിവാഹ വായ്പ, പലിശ രഹിത ചികിത്സാ വായ് പ എന്നിവയാണ് എഴുതിത്തള്ളുന്നത്. ഇനി, ഒന്നിലധികം വായ്പകള്‍ ഉള്ളവരുടെ ഏറ്റവും പഴക്കംചെന്ന ബാധ്യതയാവും കണക്കിലെടുക്കുന്നത്.
ഇതിനായി ആദ്യം അപേക്ഷ നല്കുമ്പോള്, അതിന്റെ കൂടെ വായ് പ എടുത്ത ആവശ്യത്തിനു തന്നെ ആ തുക പൂര്‍ണമായി ചെലവഴിച്ചുവെന്നു നോട്ടറി സാക്ഷ്യപ്പെടുത്തിയ രേഖ നല്‍കിയിരിക്കണം. ഇനി, അഞ്ചു ലക്ഷത്തിലധികം വായ്പകള്‍ ഉണ്ടെങ്കില്‍ പണം ഈടാക്കുന്നത് അനന്തരാവകാശികളില്‍ നിന്നും മറ്റുമായിരിക്കും. 1997 മേയ് 17നു ശേഷമുള്ള വായ്പകള്‍ക്കാണ് മേല്പറഞ്ഞ ഇളവുകള്‍ ലഭിക്കുന്നത്.
Post Your Comments